ETV Bharat / entertainment

വിജയ്‌ ദേവരകൊണ്ടയും സംഘവും വൈകിട്ട് കൊച്ചിയില്‍ - Liger release

Vijay Devarakonda in Liger promotions: ലൈഗര്‍ പ്രമോഷന്‍ തിരക്കില്‍ വിജയ്‌ ദേവരകൊണ്ട. ഇതിന്‍റെ ഭാഗമായി നടനും അണിയറപ്രവര്‍ത്തകരും ഇന്ന് കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുക്കും

വിജയ്‌ ദേവരക്കൊണ്ടയും ടീമും ഇന്ന് കൊച്ചിയില്‍  Vijay Devarakonda is in Kochi  Liger movie promotions  Liger promotions  Vijay Devarakonda as boxer  Liger release  Vijay Devarakonda Puri Jagannadh combo
വിജയ്‌ ദേവരക്കൊണ്ടയും ടീമും ഇന്ന് കൊച്ചിയില്‍
author img

By

Published : Aug 18, 2022, 3:38 PM IST

Liger promotions : തെലുങ്ക്‌ സൂപ്പര്‍താരം വിജയ്‌ ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ലൈഗര്‍'. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് 'ലൈഗര്‍' താരങ്ങളും അണിയറപ്രവര്‍ത്തകരും. ഇതിനായി നടനും സഹതാരങ്ങളും അണിയറപ്രവര്‍ത്തകരും ഇന്ന് കൊച്ചിയിലെത്തും.

Vijay Devarakonda is in Kochi: കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്‌റ്റേഡിയം പരിസരത്ത് വൈകിട്ട് ആറ്‌ മണിക്ക് നടക്കുന്ന പരിപാടിയിലാണ് 'ലൈഗര്‍' ടീം പങ്കെടുക്കുക. തുടര്‍ന്ന് പെര്‍ഫ്യൂം മ്യൂസിക് ബാന്‍ഡിന്‍റെ സംഗീത നിശയും നടക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

ചിത്രത്തിന്‍റെ ട്രെയ്‌ലറും ഗാനവുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് 'ലൈഗര്‍'. സ്‌പോര്‍ട്‌സ്‌ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മിക്‌സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ താരമായാണ് വിജയ്‌ ദേവരകൊണ്ട വേഷമിട്ടിരിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും ലാസ്‌വെഗാസിലെ മിക്‌സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് 'ലൈഗര്‍'.

Vijay Devarakonda as boxer: പ്രശസ്‌ത ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. അനന്യ പാണ്ഡെ ആണ് നായിക. റോണിത്‌ റോയ്‌, വിഷ്‌ണു റെഡ്ഡി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും പുരി കണക്‌ട്‌സും സംയുക്തമായാണ് നിര്‍മാണം. യഷ്‌ രാജ്‌ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. മണി ശര്‍മ സംഗീതവും നിര്‍വഹിച്ചു.

Liger release: പുരി ജഗന്നാഥ്‌ ആണ് പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം. പ്രധാനമായും തെലുഗു, ഹിന്ദി എന്നീ ഭാഷകളിലൊരുങ്ങിയ സിനിമ മലയാളം തമിഴ്‌, കന്നഡ എന്നീ ഭാഷകളിലായി ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളിലെത്തുക. കേരളത്തില്‍ 150ലേറെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മലയാളത്തിന് പുറമെ സിനിമയുടെ തമിഴ്‌, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശിപ്പിക്കും.

Also Read: ലൈഗര്‍ ജനിച്ചത്‌ കാട്ടിലെ രാജാവാകാന്‍; ദേവരക്കൊണ്ടയുടെ 'ലൈഗര്‍' വേട്ട വൈറല്‍

Vijay Devarakonda Puri Jagannadh combo: വിജയ്‌ ദേവരകൊണ്ട പുരി ജഗന്നാഥ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ആദ്യ ചിത്രം കൂടിയാണ് 'ലൈഗര്‍'. പുരി ജഗനാഥിന്‍റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന 'ജന ഗണ മന', ശിവ നിരവ് സംവിധാനം ചെയ്യുന്ന 'ഖുശി' എന്നിവയാണ് ഷൂട്ടിംഗ്‌ പുരോഗമിക്കുന്ന, നടന്‍റെ മറ്റ് ചിത്രങ്ങള്‍. 'ജന ഗണ മന'യില്‍ പൂജ ഹെഗ്‌ഡയും 'ഖുശി'യില്‍ സാമന്തയുമാണ് നായികമാരായെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.