ദളപതി വിജയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ബീസ്റ്റ്. നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ എപ്രില്‍ 13നാണ് തിയേറ്ററുകളിലെത്തിയത്. ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ബോക്‌സോഫീസില്‍ ലഭിച്ചത്.
സിനിമ വിജയുടെ മുന്‍ ഹിറ്റ് ചിത്രങ്ങളുടെ ലെവലില്‍ എത്തിയില്ലെന്ന് ആണ് മിക്കവരും അഭിപ്രായപ്പെട്ടത്. വിഷു സമയത്ത് കെജിഎഫ് 2വുമായി ക്ലാഷ് റിലീസ് വച്ച വിജയ് ചിത്രത്തിന് തിയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല. ഇത്തവണയും രക്ഷകന്‍റെ റോളില്‍ എത്തുന്ന സൂപ്പര്‍താരം ഒരു റോ എജന്‍റിന്‍റെ വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചത്.
ബീസ്റ്റില്‍ പലരും വിമര്‍ശിച്ച രംഗങ്ങളിലൊന്നായിരുന്നു പാകിസ്ഥാനില്‍ നിന്നും തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തിക്കൊണ്ട് വരുന്ന രംഗം. പാകിസ്ഥാന്‍ സൈന്യം അവരുടെ ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയ് ഓടിക്കുന്ന യുദ്ധവിമാനത്തിന് നേരെ മിസൈല്‍ തൊടുത്തപ്പോഴും അതില്‍ നിന്നെല്ലാം അനായാസേന ഒഴിഞ്ഞുമാറുന്ന നടനെ സിനിമയില്‍ കാണിക്കുന്നു.
സാമാന്യ യുക്തിക്ക് നിരക്കാത്തതാണ് ബീസ്റ്റിലെ ഈ രംഗങ്ങളെന്ന് സിനിമ കണ്ട മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ക്ലൈമാക്‌സില്‍ കാണിക്കുന്ന മറ്റ് ചില രംഗങ്ങളുടെ ലോജിക്കിനെ കുറിച്ചും പലരും ചോദ്യം ചെയ്തു. ബീസ്റ്റിലെ രംഗം കണ്ട് ഒരു ഐഎഎഫ് പൈലറ്റ് പങ്കുവച്ച ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
also read: ദളപതി ആറാടുകയാണ്, ട്രെന്‍ഡിംഗായി ബീസ്റ്റിലെ അറബിക് കുത്ത് വീഡിയോ
'എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന ക്യാപ്ഷനിലാണ് അദ്ദേഹം ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ഐഎഎഫ് പൈലറ്റിന്‍റെ ട്വീറ്റ്, റീട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഇതിന് പിന്നാലെ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിജയ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.
-
I have so many questions…. pic.twitter.com/zVafb6uAnm
— sajan (@sajaniaf) May 15, 2022 " class="align-text-top noRightClick twitterSection" data="
">I have so many questions…. pic.twitter.com/zVafb6uAnm
— sajan (@sajaniaf) May 15, 2022I have so many questions…. pic.twitter.com/zVafb6uAnm
— sajan (@sajaniaf) May 15, 2022
യുക്തിക്ക് നിരക്കാത്ത രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകര്‍ ബുദ്ധിപ്രയോഗിക്കണമെന്നും സമൂഹ മാധ്യമത്തില്‍ ആളുകള്‍ പറയുന്നു. അതേസമയം ദളപതിയെ പിന്തുണച്ചും മറ്റുചിലര്‍ രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ഇവര്‍ കുറിച്ചത്. തിയേറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും 200 കോടിയിലധികം കളക്ഷന്‍ വിജയ് ചിത്രം സ്വന്തമാക്കി.
കൊലമാവ് കോകില, ഡോക്‌ടര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നെല്‍സണ്‍ വിജയ് ചിത്രം ഒരുക്കിയത്. പൂജ ഹെഗ്ഡെ, യോഗി ബാബു, റെഡിന്‍ കിങ്സ്‌ലി, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ്, സെല്‍വരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ സിനിമ സണ്‍ പിക്ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിച്ചത്.