തമിഴ് സിനിമാപ്രേമികളുടെ ഇഷ്‌ട താരജോഡിയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. നാനും റൗഡി താന്‍ സിനിമയുടെ സമയത്ത് പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച് നയനും വിക്കിയും വിവാഹിതരാവും എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ വിവാഹ വാര്‍ത്തകളോട് താരജോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഘ്‌നേഷ് ശിവന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ കാത്തുവാക്കുലെ രെണ്ട് കാതല്‍ സിനിമയിലും നായികയായി നയതാര അഭിനയിച്ചു. വിജയ് സേതുപതി, സമാന്ത തുടങ്ങിയ താരങ്ങള്‍ മറ്റ് വേഷങ്ങളില്‍ അഭിനയിച്ച സിനിമ തിയേറ്ററുകളില്‍ വിജയമായി മാറി.
നയന്‍താരയ്‌ക്കൊപ്പമുളള പ്രണയനിമിഷങ്ങളെല്ലാം വിഘ്നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കാമുകിക്കൊപ്പമുളള റൊമാന്‍റിക് ചിത്രങ്ങളും വീഡിയോകളുമെല്ലാം സംവിധായകന്‍ മുന്‍പ് പോസ്‌റ്റ് ചെയ്‌തു. ഇവരുടെ എന്‍ഗേജ്മെന്‍റ് മുന്‍പ് നടന്നിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
നയന്‍താര തന്നെയാണ് ഇക്കാര്യം ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. കൈയിലെ മോതിരത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് അത് എന്‍ഗേജ്‌മെന്‍റ് റിംഗാണെന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ അടുത്തിടെ പറഞ്ഞത്. അതേസമയം സിനിമാതിരക്കുകളില്‍ നിന്നും മാറി ഇപ്പോള്‍ അവധി ദിനങ്ങള്‍ ഒരുമിച്ച് ആസ്വദിക്കുകയാണ് നയനും വിക്കിയും.
നയന്‍താരയ്‌ക്കൊപ്പമുളള വിഘ്നേഷ് ശിവന്‍റെ പുതിയൊരു വീഡിയോ ട്രെന്‍ഡിംഗാവുകയാണ്. വിക്കി തന്നെയാണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഒരു റസ്‌റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിനിടെ എടുത്ത വീഡിയോ ആണ് പുറത്തുവന്നത്.
നയന്‍താരയ്‌ക്ക് ഭക്ഷണം വാരി കൊടുക്കുന്ന വിഘ്‌നേഷ് ശിവനെ വീഡിയോയില്‍ കാണാം. 'നന്നായി ഭക്ഷണം കഴിക്കാനുളള സമയം. പ്രിയപ്പെട്ട സീ ഫുഡ് റസ്‌റ്റോറന്‍റില്‍ നിന്ന് അവള്‍ക്ക് എറ്റവും മികച്ച നാടന്‍ ഭക്ഷണം നല്‍കുന്നതാണ് എന്‍റെ സന്തോഷം.
ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നത് രുചികരമായ ഭക്ഷണവും ആകര്‍ഷകമായ ആളുകളുമുളള ഇത്തരം സ്ഥലങ്ങളില്‍ മാത്രമാണ്'. വീഡിയോ പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് വിക്കി പങ്കുവച്ച പുതിയ വീഡിയോയ്‌ക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.
സംവിധാനത്തിന് പുറമെ ഗാനരചയിതാവായും നിര്‍മാതാവായും ഇന്‍ഡസ്‌ട്രിയില്‍ സജീവമാണ് വിഘ്നേഷ് ശിവന്‍. പോടാ പോടിയാണ് സംവിധായകന്‍റെ ആദ്യ ചിത്രം. തുടര്‍ന്ന് നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം, കാത്തുവാക്കുലെ രെണ്ട് കാതല്‍ എന്നീ ഹിറ്റ് ചിത്രങ്ങളും പുറത്തിറങ്ങി.
അജിത്ത് കുമാറിനെ നായകനാക്കിയുളള എകെ 62 ആണ് സംവിധായകന്‍റെ പുതിയ ചിത്രം. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലാണ് നയന്‍താരയുടെ പുതിയ സിനിമകള്‍ വരുന്നത്. കൂടാതെ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി.