ETV Bharat / entertainment

'അന്ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം'; അവസാന നിമിഷത്തില്‍ വിഘ്‌നേഷിന്‍റെ പ്രഖ്യാപനം

author img

By

Published : Jun 8, 2022, 10:45 AM IST

Updated : Jun 8, 2022, 12:33 PM IST

Vignesh Shivan cinema style wedding: സിനിമാ സ്‌റ്റൈലിലാണ് ഈ താര വിവാഹം. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം.

Vignesh Shivan about his wedding  Vignesh Shivan officially confirmed his wedding  അവസാന നിമിഷത്തില്‍ വിഘ്‌നേഷിന്‍റെ പ്രഖ്യാപനം  Nayanthara Vignesh Shivan wedding  Nayanthara Vignesh Shivan wedding venue  Nayanthara Vignesh wedding directed by Vignesh Shivan  Nayan Wikki wedding in OTT platfrom  Nayanthara Vignesh invites MK Stalin  Nayanthara Vignesh Shivan engagement  Vignesh Shivan cinema style wedding  Nayanthara Vignesh wedding directed by Gautham Menon
'അന്ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം'; അവസാന നിമിഷത്തില്‍ വിഘ്‌നേഷിന്‍റെ പ്രഖ്യാപനം

Nayanthara Vignesh Shivan wedding: നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ താര വിവാഹമാണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ച. നാളെയാണ് (ജൂണ്‍ 9) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹം. വിവാഹം അടുത്തെത്തിയപ്പോള്‍ നയന്‍താരയുമായുള്ള വിവാഹ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധാനയകന്‍ വിഘ്‌നേഷ്‌ ശിവന്‍.

Vignesh Shivan about his wedding: വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പ്രസ്‌ മീറ്റിലാണ് വിഘ്‌നേഷ്‌ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖാപിച്ചത്‌. 'എന്‍റെ വ്യക്തി ജീവിതവും അടുത്ത ഘട്ടത്തിലേയ്‌ക്ക് കടക്കുകയാണ്. ജൂണ്‍ 9ന് ഞാനെന്‍റെ കൂട്ടുകാരിയും പ്രണയിനിയുമായ നയന്‍താരയെ വിവാഹം കഴിക്കുന്നു. മഹാബലിപുരത്ത് വച്ച് നടക്കുന്ന ഇന്‍റിമേറ്റഡ്‌ വെഡ്ഡിംഗില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂണ്‍ 11ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.'-വിഘ്‌നേഷ്‌ ശിവന്‍ പറഞ്ഞു.

Nayanthara Vignesh Shivan wedding venue: ചെന്നൈയ്‌ക്കടുത്തുള്ള മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. തലേ രാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്‌ഷനും ഒരുക്കിയിട്ടുണ്ട്‌. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Nayanthara Vignesh wedding directed by Gautham Menon: സിനിമ സ്‌റ്റൈലില്‍ ഈ താര വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുക. ഇതിനായി ഗൗതം മേനോന്‍ നെറ്റ്‌ഫ്ലിക്‌സ്‌ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Nayan Wikki wedding in OTT platfrom: നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ വിവാഹം ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നെറ്റ്‌ഫ്ലിക്‌സിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. 30 പേര്‍ക്കാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. രജനികാന്ത്‌, കമല്‍ ഹാസന്‍, വിജയ്‌, വിജയ്‌ സേതുപതി, അജിത്ത്‌, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, സാമന്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Nayanthara Vignesh invites MK Stalin: തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ നയന്‍താരയും വിഘ്‌നേഷും നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Nayanthara Vignesh Shivan engagement: ഏഴ്‌ വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നത്‌. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിക്കിയും നയനും പ്രണയത്തിലാകുന്നത്‌. 2021 മാര്‍ച്ച് 25നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Also Read: സിനിമ സ്‌റ്റൈലില്‍ നയന്‍താര വിഘ്‌നേഷ്‌ വിവാഹം: സംവിധാനം ഗൗതം മേനോന്‍

Last Updated : Jun 8, 2022, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.