Vidyamrutham 2 project for students: കൊവിഡും പ്രകൃതി ദുരന്തങ്ങളും ഉപരിപഠനം പ്രതിസന്ധിയിലാക്കിയ വിദ്യാര്‍ഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും. എഞ്ചിനീയറിങ്ങ് അടക്കം അശരണരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലമായ പദ്ധതിയുടെ പേര് 'വിദ്യാമൃതം -2' എന്നാണ്. മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യം മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്‌ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
പ്ലസ് ടു ജയിച്ച 100 വിദ്യാർഥികൾക്ക് എഞ്ചിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരു ഡസനോളം കോഴ്‌സുകളിലാണ് തുടർ പഠന സൗകര്യമൊരുക്കുന്നത്. കൊവിഡിലും പ്രകൃതി ക്ഷോഭത്തിലും മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക. വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.' -മമ്മൂട്ടി കുറിച്ചു.