Govinda Naam Mera character posters: വിക്കി കൗശലിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗോവിന്ദ നാം മേരാ'. സിനിമയിലെ പുതിയ കാരക്‌ടര്‍ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു. തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ വിക്കി കൗശല്‍ ആണ് 'ഗോവിന്ദ നാം മേര'യിലെ പുതിയ കാരക്‌ടര്‍ പോസ്‌റ്ററുകള്‍ പുറത്തുവിട്ടത്.
Vicky Kaushal as Govinda Waghmare: വിക്കി കൗശലിന്‍റെയും നായികമാര്‍ക്കൊപ്പമുള്ള പോസ്‌റ്ററുകളുമാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ രസകരമായ മാനറിസങ്ങളോടു കൂടിയാണ് പുറത്തിറങ്ങിയ പോസ്‌റ്ററില്‍ വിക്കിയെ കാണാനാവുക. ഗോവിന്ദ വാഗ്മാരെ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്കി അവതരിപ്പിക്കുക.
Govinda Naam Mera OTT release: സിനിമയുടെ റിലീസ് തിയതിയും താരം പങ്കുവച്ചിട്ടുണ്ട്. ഡയറക്‌ട് ഒടിടി റിലീസായാണ് സിനിമ എത്തുന്നത്. ഡിസംബര്‍ 16ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് 'ഗോവിന്ദ നാം മേര' സ്‌ട്രീമിംഗ് ആരംഭിക്കുക.
Govinda Naam Mera heroines: കിയാര അദ്വാനി, ഭൂമി പട്‌നേക്കര്‍ എന്നിവരാണ് ചിത്രത്തില്‍ വിക്കിയുടെ നായികമാരായെത്തുന്നത്. ശശാങ്ക് ഖെയ്‌താന്‍ ആണ് സംവിധാനം. ശശാങ്ക് ഖെയ്‌താന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Govinda Naam Mera trailer: ഒരു കോമഡി ചിത്രമാകും 'ഗോവിന്ദ നാം മേര' എന്നാണ് പുറത്തിറങ്ങിയ പോസ്‌റ്ററുകളും മറ്റും സൂചിപിക്കുന്നത്. ഒരു വിചിത്രമായ കൊലപാതക രഹസ്യമാണ് ചിത്രം പറയുന്നത്. ചിത്രം വളരെ രസകരമായിരിക്കും എന്നാണ് വിക്കി കൗശല്‍ പറയുന്നത്. സിനിമയുടെ ട്രെയിലറും ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.
- " class="align-text-top noRightClick twitterSection" data="
">
ധര്‍മ പ്രൊഡക്ഷന്‍സാണ് 'ഗോവിന്ദ നാം മേര'യുടെ നിര്‍മാണം. ഹൊറര്‍ ചിത്രം 'ഭൂത് ഭാഗം ഒന്ന്: ദി ഹോണ്ടഡ് ഷിപ്' എന്ന സിനിമയ്‌ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിക്കി വേഷമിടുന്നത്.
Vicky Kaushal latest movies: വിക്കിയുടെ രണ്ടാമത്തെ ഒടിടി റിലീസ് കൂടിയാണ് ചിത്രം.'സര്‍ദ്ദാര്‍ ഉദ്ധം' ആയിരുന്നു വിക്കിയുടെ ആദ്യ ഡിജിറ്റല്‍ റിലീസ്. ലക്ഷ്‌മണ്‍ ഉടേക്കറുടെ ഇനിയും പേരിടാത്ത റൊമാന്‍റിക് ചിത്രമാണ് വിക്കിയുടെ പുതിയ പ്രോജക്‌ടുകളിലൊന്ന്. സാറാ അലി ഖാന്‍ ആണ് ചിത്രത്തില്‍ വിക്കിയുടെ നായിക.
Also Read:കർവാ ചൗത്ത്: പങ്കാളികൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പോസ്‌റ്റ് ചെയ്‌ത് ബോളീവുഡ് താരങ്ങൾ