ബോളിവുഡ് സിനിമാലോകത്ത് നിരവധി ആരാധകരുള്ള യുവതാരമാണ് വിക്കി കൗശല്‍. തന്‍റെ വേറിട്ട പ്രകടനത്താൽ ദേശീയ പുരസ്‌കാരം ഉൾപ്പടെ കൈപ്പിടിയിലാക്കിയ വിക്കി കൗശലിന്‍റേതായി ഇനി വരാനിരിക്കുന്നത് 'സാം ബഹാദുര്‍' എന്ന ചിത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് സംബന്ധിച്ച സുപ്രധാന വിവരമാണ് പുറത്ത് വന്നിരിക്കുന്നത് (Vicky Kaushal's Sam Bahadur Trailer). അടുത്ത മാസം (നവംബർ) ഏഴിന് ട്രെയിലർ പുറത്തിറക്കും എന്നാണ് അറിയിപ്പ്. ഡൽഹിയില്‍ ഒരു സ്‌പെഷല്‍ ഗസ്റ്റ് ട്രെയിലര്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്.
പ്രശസ്‌ത സംവിധായിക മേഘ്‌ന ഗുല്‍സാര്‍ ആണ് സാം ബഹാദുര്‍ സംവിധാനം ചെയ്യുന്നത് (Sam Bahadur directed by Meghna Gulzar). 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാറുമായി വിക്കി കൗശല്‍ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന സാം ബഹാദുറിൽ സാം മനേക് ഷാ ആയാണ് വിക്കി കൗശല്‍ വേഷമിടുന്നത് (Vicky Kaushal as Sam Manekshaw in Sam Bahadur).
ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യ വ്യക്തിയാണ് സാം മനേക് ഷാ. 1971ൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. സാം മനേക് ഷായുടെ കഥ പറയുന്ന 'സാം ബഹാദുർ', ഈ വർഷം ചലച്ചിത്ര പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്.
സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഫാത്തിമ സന ഷെയ്‌ഖ്, ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് ഫാത്തിമ സന ഷെയ്‍ഖ് പകർന്നാടുക.
റോണി സ്‍ക്ര്യൂവാലയാണ് സാം ബഹാദുറിന്‍റെ നിര്‍മാണം. അങ്കിത്, ബന്‍റു ഖന്ന, വിക്കി മഖു, അമിത് മെഹ്‍ത എന്നിവർ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസര്‍മാരാണ്. പഷണ്‍ ജാല്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. പോസ്റ്റര്‍ പ്രൊഡ്യൂസര്‍ - സഹൂര്‍. ജയ് ഐ പട്ടേലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്.