ETV Bharat / entertainment

വിവാഹ മോചനം ആവശ്യപ്പെട്ട് ഗോവിന്ദ, രണ്ട് കോടി വേണമെന്ന് ഗൗരി; വിക്കിയും കിയാരയും ഭൂമിയും ഒന്നിച്ചപ്പോള്‍ - ഗോവിന്ദ നാം മേരയുടെ ട്രെയിലര്‍

Govinda Naam Mera trailer: വിക്കി കൗശലിന്‍റെ ഗോവിന്ദ നാം മേരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്കി കൗശലും കിയാര അദ്വാനിയും ഭൂമി പെഡനേക്കറുമാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്.

Govinda Naam Mera trailer  Govinda Naam Mera  വിവാഹ മോചനം ആവശ്യപ്പെട്ട് ഗോവിന്ദ  രണ്ട് കോടി വേണമെന്ന് ഗൗരി  വിക്കിയും കിയാരയും ഭൂമിയും ഒന്നിച്ചപ്പോള്‍  വിക്കിയും കിയാരയും ഭൂമിയും  വിവാഹ മോചനം  Vicky Kaushal movie Govinda Naam Mera  Vicky Kaushal movie  Vicky Kaushal  Govinda Naam Mera trailer highlights  Vicky Kaushal and a quirky murder case  Vicky Kaushal second time with Bhoomi and Kiara  Govinda Naam Mera character posters  Govinda Naam Mera releasese  Vicky Kaushal girl friend and wife  Vicky Kaushal  Bhumi Pednekar and Kiara Advani  Bhumi Pednekar  Kiara Advani  വിക്കി കൗശല്‍  ഭൂമി പെഡനേക്കര്‍  കിയാര അദ്വാനി  ഗോവിന്ദ നാം മേരയുടെ ട്രെയിലര്‍  ഗോവിന്ദ നാം മേര
വിവാഹ മോചനം ആവശ്യപ്പെട്ട് ഗോവിന്ദ, രണ്ട് കോടി വേണമെന്ന് ഗൗരി; വിക്കിയും കിയാരയും ഭൂമിയും ഒന്നിച്ചപ്പോള്‍
author img

By

Published : Nov 21, 2022, 11:47 AM IST

Govinda Naam Mera trailer: വിക്കി കൗശലിനെ നായകനാക്കി ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോവിന്ദ നാം മേര'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു റൊമാന്‍റിക് കോമഡി ത്രില്ലര്‍ ചിത്രമായാണ് 'ഗോവിന്ദ നാം മേര' ഒരുങ്ങുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

  • " class="align-text-top noRightClick twitterSection" data="">

Govinda Naam Mera trailer highlights: ഒരു ഡാന്‍സര്‍ ആയാണ് ചിത്രത്തില്‍ വിക്കി പ്രത്യക്ഷപ്പെടുന്നത്. തന്‍റെ കാമുകിക്കൊപ്പമുള്ള (സുകു) മനോഹരമായ നിമിഷം സ്വപ്‌നം കാണുന്ന വിക്കി കൗശലിനെയാണ് (ഗോവിന്ദ) ട്രെയിലറിന്‍റെ തുടക്കത്തില്‍ കാണാനാവുക. എന്നാല്‍ ഭാര്യ (ഗൗരി) യുടെ ചവിട്ടു കൊണ്ട് ഉണരുകയാണ് ഗോവിന്ദ.

Vicky Kaushal girl friend and wife: തന്‍റെ ഭര്‍ത്താവിനെ പരിഹസിക്കുകയും, കാമുകനെ ഭര്‍ത്താവിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്ന ഗൗരി. ഇതില്‍ അസ്വസ്ഥനാകുന്ന ഗോവിന്ദ, ഗൗരിയോട് വിവാഹ മോചനം ആവശ്യപ്പെടുന്നു. എന്നാല്‍ തനിക്ക് രണ്ട് കോടി രൂപ വേണമെന്ന് ഗൗരി ഗോവിന്ദയോട് ആവശ്യപ്പെടുന്നു.

Vicky Kaushal and a quirky murder case: പിന്നീട് ഭാര്യയ്ക്ക് നേരെ തോക്ക് ചൂണ്ടുന്ന ഗോവിന്ദയെ ആണ് ട്രെയിലറില്‍ കാണാനാവുന്നത്. ശേഷം ഒരു വെടിയൊച്ചയും കേള്‍ക്കുന്നു. എന്നാല്‍ ഗോവിന്ദ ആരെയാണ് കൊലപ്പെടുത്തുന്നത് എന്ന് ട്രെയിലറില്‍ കാണിക്കുന്നില്ല. അത് ഗൗരി ആണോ? അതോ മറ്റാരെങ്കിലും ആണോ? കൊല്ലപ്പെട്ട ആളുടെ മൃതദേഹവും കാണിക്കുന്നില്ല. മൃതദേഹം ഇല്ലെങ്കിലും ഗോവിന്ദ ആണ് ഈ കൊലക്കേസ് പ്രതി എന്നാണ് പൊലീസും എല്ലാവരും വിശ്വസിക്കുന്നത്.

Vicky Kaushal with Bhumi Pednekar and Kiara Advani: ഗോവിന്ദ വാഗ്‌മാരെ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. കിയാര അദ്വാനി ആണ് ചിത്രത്തില്‍ നടന്‍റെ കാമുകിയായെത്തുന്നത്. സുകു എന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിക്കുന്നത്. ഒരു കൊറിയോഗ്രാഫര്‍ ആയാണ് കിയാര പ്രത്യക്ഷപ്പെടുന്നത്. വിക്കിയുടെ ഭാര്യയായി ഭൂമി പെഡനേക്കറും എത്തുന്നു. ഗൗരി എന്ന കഥാപാത്രത്തെയാണ് ഭൂമി പെഡനേക്കര്‍ അവതരിപ്പിക്കുന്നത്.

Vicky Kaushal second time with Bhoomi and Kiara: ഇത് രണ്ടാം തവണയാണ് വിക്കി കൗശല്‍ കിയാര അദ്വാനിക്കൊപ്പവും ഭൂമി പെഡനേക്കര്‍ക്കൊപ്പവും വേഷമിടുന്നത്. ഭൂമിക്കൊപ്പം ഭൂത് ഭാഗം ഒന്ന്: ദ ഹോണ്ടഡ് ഷിപ് എന്ന ചിത്രത്തിലും, കിയാരക്കൊപ്പം നെറ്റ്‌ഫ്ലിക്‌സ്‌ ആന്തോളജി ചിത്രം ലസ്‌റ്റ് സ്‌റ്റോറീസിലും അഭിനയിച്ചിരുന്നു.

Govinda Naam Mera character posters: അടുത്തിടെ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. സിനിമയിലെ വിക്കിയുടെ വളരെ വ്യത്യസ്‌ത ലുക്കിലുള്ള പോസ്‌റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്ട് നായികമാര്‍ക്കൊപ്പമുള്ള വിക്കിയുടെ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Govinda Naam Mera releasese: കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷന്‍സ്‌ ആണ് സിനിമയുടെ നിര്‍മാണം. ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡിസംബര്‍ 16ന് ചിത്രം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലെത്തും.

Also Read: ഗോവിന്ദ നാം മേര പുതിയ പോസ്‌റ്ററുകളുമായി വിക്കി കൗശല്‍; റിലീസ് തീയതിയും പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.