ETV Bharat / entertainment

ഫീൽഡ് മാർഷൽ സാം മനേക് ഷായാകാൻ വിക്കി കൗശൽ; 'സാം ബഹാദൂറി'ന്‍റെ തയ്യാറെടുപ്പുകൾ ആരംഭിച്ചു - മേഘ്‌ന ഗുൽസാറും വിക്കി കൗശലും ഒന്നിക്കുന്ന പുതിയ ചിത്രം

2017-ലെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം റാസിക്ക് ശേഷം മേഘ്‌ന ഗുൽസാറും വിക്കി കൗശലും ഒന്നിക്കുന്ന സിനിമയാണ് സാം ബഹാദൂർ

Vicky Kaushal preps for sam manekshaw  vicky kaushal in sam manekshaw biopic  sam manekshaw biopic  meghna gulzar film on sam bahadur  sam bahadur biopic  സാം മനേക്ഷയാകാൻ വിക്കി കൗശൽ  വിക്കി കൗശൽ പുതിയ ചിത്രം  സാം ബഹാദൂർ  മേഘ്‌ന ഗുൽസാറും വിക്കി കൗശലും ഒന്നിക്കുന്ന പുതിയ ചിത്രം  ഫീൽഡ് മാർഷൽ സാം മനേക്ഷ
ഫീൽഡ് മാർഷൽ സാം മനേക് ഷായാകാൻ വിക്കി കൗശൽ; 'സാം ബഹാദൂറി'ന്‍റെ തയ്യാറെടുപ്പുകൾ ആരംഭിച്ചു
author img

By

Published : Jun 21, 2022, 5:00 PM IST

Updated : Jun 21, 2022, 5:17 PM IST

മുംബൈ: ബോളിവുഡ് സൂപ്പർ താരം വിക്കി കൗശൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'സാം ബഹാദൂറി'ന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. വിക്കി തന്നെയാണ് ഇക്കാര്യം തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. ഫീൽഡ് മാർഷൽ സാം മനേക് ഷായുടെ ജീവിതകഥ പറയുന്ന ചിത്രം മേഘ്‌ന ഗുൽസാറാണ് സംവിധാനം ചെയ്യുന്നത്.

2017-ലെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം റാസിക്ക് ശേഷം ഗുൽസാറും കൗശലും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും സാം ബഹാദൂറിനുണ്ട്. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ കരസേനയുടെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയിരുന്നു സാം മനേക് ഷാ. ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ ആർമി ഓഫീസർ കൂടിയാണ് അദ്ദേഹം.

Vicky Kaushal preps for sam manekshaw  vicky kaushal in sam manekshaw biopic  sam manekshaw biopic  meghna gulzar film on sam bahadur  sam bahadur biopic  സാം മനേക്ഷയാകാൻ വിക്കി കൗശൽ  വിക്കി കൗശൽ പുതിയ ചിത്രം  സാം ബഹാദൂർ  മേഘ്‌ന ഗുൽസാറും വിക്കി കൗശലും ഒന്നിക്കുന്ന പുതിയ ചിത്രം  ഫീൽഡ് മാർഷൽ സാം മനേക്ഷ
വിക്കി കൗശൽ പങ്കുവെച്ച ചിത്രം

റാസിയുടെ തിരക്കഥാകൃത്തായ ഭവാനി അയ്യർ, ബദായ് ഹോ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ശന്തനു ശ്രീവാസ്‌തവ എന്നിവർക്കൊപ്പം മേഘ്‌ന ഗുൽസാറും ചേർന്നാണ് സാം ബഹാദൂറിന്‍റെ തിരക്കഥ ഒരുക്കുന്നത്. സാനിയ മൽഹോത്രയാണ് മനേക് ഷായുടെ ഭാര്യയായ സില്ലോ ആയി വേഷമിടുന്നത്. ഫാത്തിമ സന ​​ഷെയ്‌ഖും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Last Updated : Jun 21, 2022, 5:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.