ETV Bharat / entertainment

പ്രമുഖ നടന്‍ മിഥിലേഷ്‌ ചതുര്‍വേദി അന്തരിച്ചു - മിഥിലേഷ്‌ ചതുര്‍വേദി വാർത്തകൾ

Mithilesh Chaturvedi died: നടന്‍ മിഥിലേഷ്‌ ചതുര്‍വേദി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് വെര്‍സോവയിലെ ശ്‌മശാനത്തില്‍ നടക്കും.

Mithilesh Chaturvedi passes away  മിഥിലേഷ്‌ ചതുര്‍വേദി അന്തരിച്ചു  Mithilesh Chaturvedi died
പ്രമുഖ നടന്‍ മിഥിലേഷ്‌ ചതുര്‍വേദി അന്തരിച്ചു
author img

By

Published : Aug 4, 2022, 4:59 PM IST

Mithilesh Chaturvedi passes away: പ്രമുഖ ബോളിവുഡ്‌ താരം മിഥിലേഷ്‌ ചതുര്‍വേദി അന്തരിച്ചു. 67 വയസ്സായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുംബൈ വെര്‍സോവയിലെ ശ്‌മശാനത്തില്‍ സംസ്‌കാരം നടന്നു.

  • Sad to know about the demise of our friend & a brilliant actor Mithlesh Chaturvedi ji due to heart attack .
    Heartfelt condolences to his family and near ones .
    ॐ शांति !
    🙏 pic.twitter.com/rJ8szncPtS

    — Ashoke Pandit (@ashokepandit) August 4, 2022 " class="align-text-top noRightClick twitterSection" data=" ">

മരുമകന്‍ (മകളുടെ ഭര്‍ത്താവ്) ആഷിഷ്‌ ചതുര്‍വേദി സോഷ്യല്‍ മീഡിയയിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. പത്ത് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

മിഥിലേഷ്‌ ചതുര്‍വേദിയുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബോളിവുഡ്‌ ലോകം. സിനിമ ലോകത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പം താമസിച്ച് വരികയായിരുന്നു അദ്ദേഹം.

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്‌തിട്ടുണ്ട്. ഷാരൂഖ്‌ ഖാന്‍റെ 'അശോക', മനോജ്‌ ബാജ്‌പേയിയുടെ 'സത്യ', സണ്ണി ഡിയോളിന്‍റെ 'ഗദര്‍: ഏക്‌ പ്രേം കഥ', 'ബണ്ടി ഔര്‍ ബബ്ലി', 'റെഡി', 'കോയി മില്‍ ഗയ', 'താല്‍', 'ഫിസ', 'അശോക', 'കൃഷ്‌', 'ഗുലാബോ സിതാബോ', വെബ്‌ സീരീസ്‌ 'സ്‌കാം 1992' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.