34 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ ഒരു ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'വരവേല്‍പ്പ്' എന്ന ചിത്രത്തിലെ 'വെള്ളാരപ്പൂമല മേലെ' എന്ന ഗാനമാണ് പുതിയ ദൃശ്യ ചാരുതയോടെ വീണ്ടും എത്തിയിരിക്കുന്നത് (Vellara Poomala Mele Revision). ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയിലൂടെയാണ് മലയാളികള്‍ നെഞ്ചോടുചേര്‍ത്ത ഗാനം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത് (Nadhikalil Sundari Yamuna Vellara Poomala Mele Song).
മില്ലേനിയം ഓഡിയോസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. കൈതപ്രത്തിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച 'വരവേല്‍പ്പി'ലെ ഗാനത്തിന്‍റെ തനിമ ഒട്ടും ചോരാതെയാണ് 'നദികളില്‍ സുന്ദരി യമുന' ടീം പുതിയ പാട്ടൊരുക്കിയത്. സംഗീത സംവിധായകന്‍ അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍റെ പിന്നിൽ (Vellara Poomala Mele Revisited by Arun Muraleedharan). ഉണ്ണി മേനോനാണ് ഗാനം ആലപിച്ചിരിക്കുന്നത് (Vellara Poomala Mele sung by Unni Menon).
- " class="align-text-top noRightClick twitterSection" data="">
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. ജയസൂര്യ നായകനായ 'വെള്ളം' സിനിമയ്‌ക്ക് ആധാരമായ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ക്രെസന്‍റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് വിതരണത്തിനായി എത്തിക്കുന്നത്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങൾ പശ്ചാത്തലമാക്കുന്ന ഈ ചിത്രം സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലെത്തും. ധ്യാന്‍ ശ്രീനിവാസനൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസൻ എത്തുമ്പോൾ അജു വര്‍ഗീസാണ് വിദ്യാധരനെ അവതരിപ്പിക്കുന്നത് (Dhyan Sreenivasan and Aju Varghese in Nadhikalil Sundari Yamuna).
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്‌മയ ശശികുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് (Nadhikalil Sundari Yamuna cast).
ഫൈസല്‍ അലി ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. മനു മഞ്ജിത്ത്,ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകരുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശങ്കര്‍ ശര്‍മയാണ്. സിനിമയിലെ ഗാനങ്ങളുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് 'സരിഗമ'യാണ്. ഒ.ടി.ടി. റൈറ്റ്‌സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT ആണ് സ്വന്തമാക്കിയിരിക്കുന്നത് (Nadhikalil Sundari Yamuna OTT Release).
കലാസംവിധാനം - അജയന്‍ മങ്ങാട്, കോസ്റ്റ്യൂംസ് - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജയന്‍ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, പ്രൊജക്‌ട് ഡിസൈന്‍ - അനി മാഷ്, വിജേഷ് വിശ്വം, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, കളറിസ്റ്റ് - ലിജു പ്രഭാകർ, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.ആതിര ദില്‍ജിത്ത്, സ്‌റ്റിൽസ് - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്‌സ്, പ്രൊമോഷന്‍ സ്റ്റില്‍സ് - രോഹിത് കെ സുരേഷ് (Nadhikalil Sundari Yamuna crew).