ETV Bharat / entertainment

ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി മാറി വരുണ്‍ ധവാന്‍; ഭേഡിയ ട്രെയിലര്‍ - Kriti Sanon

Bhediya trailer: ഭേഡിയ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസിനൊരുങ്ങുന്ന വരുണ്‍ ധവാന്‍ ചിത്രമാണ് ഭേഡിയ. ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി പരിണമിക്കുന്ന താരത്തെയാണ് ട്രെയിലറില്‍ കാണാനാവുക.

Bhediya trailer  Varun Dhawan movie  Varun Dhawan  Bhediya  ചെന്നായ ആയി മാറി വരുണ്‍ ധവാന്‍  ഭേഡിയ ട്രെയിലര്‍  ഭേഡിയ  വരുണ്‍ ധവാന്‍  Varun Dhawan turning into werewolf  Bhediya trailer ends with Jungle book title song  Bhediya release  Varun Dhawan latest movies  Kriti Sanon latest movies  Kriti Sanon  കൃതി സനോന്‍
ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി മാറി വരുണ്‍ ധവാന്‍; ഭേഡിയ ട്രെയിലര്‍ ഗംഭീരം
author img

By

Published : Oct 19, 2022, 4:48 PM IST

Bhediya trailer: ബോളിവുഡ് താരം വരുണ്‍ ധവാന്‍റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം 'ഭേഡിയ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെത്തി പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്ന സമയത്താണ് വരുണ്‍ ധവാന്‍റെ പുതിയ സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2012ല്‍ കരണ്‍ ജോഹറുടെ 'സ്‌റ്റുഡന്‍റ്‌ ഓഫ്‌ ദി ഇയര്‍' എന്ന സിനിമയിലൂടെയായിരുന്നു വരുണിന്‍റെ അരങ്ങേറ്റം.

Varun Dhawan transforms into Bhediya: ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി പരിണമിക്കുന്ന വരുണ്‍ ധവാന്‍റെ കഥാപാത്രത്തെയാണ് ട്രെയിലറില്‍ ദൃശ്യമാവുക. ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വരുണ്‍ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഭാസ്‌കറുടെ നര്‍മ നിമിഷങ്ങളും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലുണ്ട്.

Varun Dhawan turning into werewolf: ചെന്നായ ആയി മാറുമ്പോഴുള്ള തന്‍റെ ശാരീരിക മാറ്റങ്ങളെ കുറിച്ച് ഭാസ്‌കര്‍ സുഹൃത്തുകളോട് വിശദീകരിക്കുന്നതും ട്രെയിലറില്‍ കാണാം. രാത്രി കാലങ്ങളിലാണ് മനുഷ്യരൂപത്തില്‍ നിന്നും ചെന്നായയിലേക്കുള്ള ഭാസ്‌കറുടെ പരിണാമം. പരിണാമം സംഭവിക്കുമ്പോള്‍ പല്ലുകള്‍ ഡ്രാക്കുളയെ പോലെയും നഖങ്ങള്‍ കത്തി പോലെ കൂര്‍ത്തതുമായി മാറുമെന്നും ഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

Bhediya trailer ends with Jungle book title song: തനിക്ക് എങ്ങനെയാണ് വാല്‍ വരുന്നതെന്നും, മറ്റ് നായകള്‍ തന്നെ അങ്കിളെന്ന് വിളിക്കുകയും ചെയ്യുന്നുവെന്നും ഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നു. ഇതില്‍ നിന്നും ഭാസ്‌കറെ രക്ഷപ്പെടുത്താനുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങളും ട്രെയിലറിനൊടുവിലായി കാണാം. 'ദി ജംഗിള്‍ ബുക്കി'ലെ ടൈറ്റില്‍ ഗാനം 'ജംഗിള്‍ ജംഗിള്‍ ബാത്ത് ചലി ഹേ' എന്ന ഗാനത്തോടു കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

Bhediya release: കൃതി സനോന്‍ ആണ് ചിത്രത്തില്‍ വരുണിന്‍റെ നായിക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും സുപ്രധാന വേഷത്തിലെത്തും. അമര്‍ കൗശിക് ആണ് സംവിധാനം. ദിനേഷ് വിജയന്‍ നിര്‍മാണം. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പാന്‍ ഇന്ത്യന്‍ റിലീസായ ചിത്രം ഹിന്ദി, തമിഴ്‌, തെലുഗു എന്നീ ഭാഷകളില്‍ ഇറങ്ങും .

Varun Dhawan latest movies: വരുണ്‍ ധവാന്‍റെ മറ്റൊരു പുതിയ ചിത്രമാണ് 'ബവാല്‍'. സോഷ്യല്‍ ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ ജാന്‍വി കപൂറാണ് നായിക. 'ജുഗ്‌ ജുഗ് ജീയോ' ആണ് വരുണിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം. കിയാര അദ്വാനി, നീതു കപൂര്‍, അനില്‍ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്‍റെ റിലീസ് ജൂണിലായിരുന്നു.

Kriti Sanon latest movies: പ്രഭാസ്‌, സെയ്‌ഫ്‌ അലി ഖാന്‍, സണ്ണി സിങ് എന്നിവര്‍ക്കൊപ്പമുള്ള 'ആദിപുരുഷ്‌' ആണ് കൃതിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ടൈഗര്‍ ഷറോഫ്‌ നായകനായെത്തുന്ന 'ഗണപത്‌: പാര്‍ട്ട് 1' ആണ് നടിയുടെ മറ്റൊരു പുതിയ ചിത്രം. ക്രിസ്‌തുമസ് റിലീസായാണ് 'ഗണപത് 1' തിയേറ്ററുകളിലെത്തുക. കാര്‍ത്തിക് ആര്യന്‍ ചിത്രം 'ഷെഹ്‌സാദ'യും കൃതിയുടെ പുതിയ പ്രോജക്‌ടാണ്. 2023 ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: ബീച്ചില്‍ 'അറബിക്‌ കുത്തു'മായി രശ്‌മികയും വരുണ്‍ ധവാനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.