Varun Dhawan battling vestibular hypofunction: തന്‍റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വരുണ്‍ ധവാന്‍. തനിക്ക് വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ ബാധിച്ചതായി വരുണ്‍ ധവാന്‍. അടുത്തിടെയാണ് തനിക്ക് വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ കണ്ടെത്തിയതെന്നും രോഗം സ്ഥിരീകരിച്ചതോടെ വിശ്രമിക്കാന്‍ നിര്‍ബന്ധിതനായെന്നും വരുണ്‍ പറഞ്ഞു. ഒരു മാധ്യമത്തോടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'ജുഗ് ജുഗ് ജിയോ എന്ന ചിത്രത്തിന് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലെ ആയിരുന്നു അപ്പോള്‍ എനിക്ക് തോന്നിയത്. ഒരുപാട് സമ്മര്‍ദം ഉണ്ടായി. എന്നാല്‍ ഞാനിപ്പോള്‍ തിരക്കൊക്കെ മാറ്റിവച്ചു. എനിക്ക് വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ എന്ന രോഗം ബാധിച്ചു.
ചെവിയുടെ ബാലന്‍സിങ് പ്രശ്‌നമാണിത്. പെട്ടെന്ന് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ എന്ന അസുഖം വന്നാല്‍, എവിടെയായിരുന്നാലും നമുക്ക് ബാലന്‍സ് നഷ്‌ടപ്പെടും. പക്ഷേ ഞാന്‍ എന്നെ തന്നെ ദൃഢപ്പെടുത്തി മുന്നോട്ട് കൊണ്ടു പോയി.
നമ്മളെല്ലാം ഓട്ടത്തിലാണ്. എല്ലാവര്‍ക്കും അവരുടേതായ ലക്ഷ്യമുണ്ട്. ഞാന്‍ എന്‍റെ ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. മറ്റുള്ളവര്‍ അവരുടേത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു', വരുണ്‍ ധവാന്‍ പറഞ്ഞു.
Also Read: വരുണ്‍ ധവാന്‍ ചിത്രത്തിന്‍റെ റൊമാന്‍റിക് ട്രാക്ക് പുറത്ത്