V K Prakash supports Shine Tom Chacko: നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ചുള്ള മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് രഞ്ജു രഞ്ജിമാറുടെ ആരോപണത്തിനെതിരെ സംവിധായകന്‍ വി കെ പ്രകാശ്. ഷൈനിനെതിരെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് രഞ്ജു രഞ്ജിമാര്‍ ഉന്നയിച്ച വിമര്‍ശനം അസത്യമാണെന്നാണ് സംവിധായകന്‍ പറയുന്നത്.
V K Prakash Facebook post on Shine: ഷൈന്‍ കൃത്യ സമയത്ത് വരുന്ന ആളാണെന്നും ഇത്തരം അസത്യ പ്രചരണങ്ങള്‍ എന്ത് ലക്ഷ്യംവച്ചാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും വി കെ പ്രകാശ് പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഷൈന്‍ ടോം ചാക്കോയെ സംവിധായകന്‍ പിന്തുണച്ചിരിക്കുന്നത്. 'ഞാൻ സംവിധാനം ചെയ്യുന്ന 'ലൈവ്' സിനിമയുടെ ക്രൂവിന്‍റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്‌റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്‌റ്റിനെ പറ്റി ഇല്ലാത്തതും അപകീർത്തിപ്പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ഇത് തികച്ചും അസത്യ പ്രചരണം ആണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും, കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്‌കരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ് ഈ നടൻ. അനവസരത്തിലുളള അസത്യ പ്രചരണങ്ങൾ എന്തുലക്ഷ്യം വച്ചാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ' - വി കെ പ്രകാശ് കുറിച്ചു.
Renju Renjimar against Shine Tom Chacko: ഒരു സ്വകാര്യ ചാനലിനോടായിരുന്നു രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. സെറ്റില്‍ കൃത്യ സമയത്ത് വരില്ലെന്നും ഷൈന്‍ കാരണം ഷൂട്ടിന് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും രഞ്ജു പറഞ്ഞിരുന്നു.
'ഈയൊരു നടന്‍ കാരണം സിനിമ സെറ്റില്‍ ഞാന്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഈ നടന്‍ കൃത്യ സമയത്ത് വരാതിരിക്കുകയും കോ ആര്‍ട്ടിസ്‌റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്‌തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്.
നടന്‍മാരെ നിയന്ത്രിക്കാന്‍ അസോസിയേഷന്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്‌ത്രീയാണെന്ന മാന്യത പോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക, അല്‍പ വസ്‌ത്രം ഇട്ട് ഓടിച്ചാടിക്കളിക്കുക, ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത്' - ഇപ്രകാരമാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.