ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തി, ദേശീയ പുരസ്‌കാരം നേടിയ 'ആളൊരുക്കം' (Aalorukkam) എന്ന സിനിമയുടെ സംവിധായകൻ വി സി അഭിലാഷ് പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്ക്. 'എ പാൻ ഇന്ത്യൻ സ്റ്റോറി' എന്ന ചിത്രവുമായാണ് വി സി അഭിലാഷ് എത്തുന്നത്. സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവന്നു (A Pan Indian Story Motion Poster Out).
വ്യത്യസ്‌തത നിറഞ്ഞ അവതരണം കൊണ്ട് കയ്യടി നേടുകയാണ് പോസ്റ്റർ. ഏറെ നിഗൂഢത ഒളിപ്പിച്ച് വയ്‌ക്കുന്ന മോഷൻ പോസ്റ്റർ പ്രേക്ഷകരുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നുണ്ട്. കന്നി ചിത്രമായ 'ആളൊരുക്ക'ത്തിലൂടെ തന്നെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ വി സി അഭിലാഷിന്‍റെ നാലാമത്തെ സിനിമയാണ് 'എ പാൻ ഇന്ത്യൻ സ്റ്റോറി'.
ഒട്ടേറെ ദേശീയ - അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയ 'ആളൊരുക്ക'ത്തിന് ശേഷം വി സി അഭിലാഷ് ഒരുക്കിയ 'ഒരു സുപ്രധാന കാര്യ'വും (Oru Supradhana Karyam) 'സബാഷ് ചന്ദ്രബോസും' (Sabash Chandrabose) ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയുമായി വി സി അഭിലാഷ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. വിഷ്‌ണു ഉണ്ണികൃഷ്‌ണനാണ് 'എ പാൻ ഇന്ത്യൻ സ്റ്റോറി'യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (A Pan Indian Story starring Vishnu Unnikrishnan).
- " class="align-text-top noRightClick twitterSection" data="">
മോഷൻ പോസ്റ്ററിലും വേറിട്ട പ്രകടനം താരം കാഴ്‌ചവയ്‌ക്കുന്നുണ്ട്. 'സബാഷ് ചന്ദ്രബോസി'ലും വിഷ്‌ണു ഉണ്ണികൃഷ്‌ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആഫ്രിക്കൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയെന്ന നേട്ടവും 'സബാഷ് ചന്ദ്രബോസി'ന് സ്വന്തമാണ്.
READ ALSO: ഒരേ ഒരു സൂപ്പർസ്റ്റാർ, സ്റ്റൈലും മാസും മത്സരിക്കുന്ന സിനിമ ജീവിതം; പുറന്തനാൾ വാഴ്‌ത്തുക്കൾ തലൈവരേ...
അതേസമയം രണ്ട് കുടുംബങ്ങളുടെ പാശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് 'എ പാൻ ഇന്ത്യൻ സ്റ്റോറി'. പുതുമുഖം വിസ്‌മയ ശശികുമാറാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, ഇത്തവണത്തെ സംസ്ഥാന അവാർഡ് ജേതാവായ ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
നല്ല സിനിമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അമേരിക്കൻ മലയാളികളായായ ഫഹദ് സിദ്ദിഖും ഫായിസ് മൊഹമ്മദും ചേർന്നാണ് നിർമാണം. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ആദ്യ സിനിമ കൂടിയാണിത്. എൽദോ ഐസക്കാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. വിഷ്‌ണു വേണുഗോപാൽ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഭൂമിയാണ്.
സൗണ്ട് ഡിസൈനർ : ഷൈജു എം, ആർട്ട് : റെജു, കളറിങ് : വിഎഫ്‌എക്‌സ് : ഷിനു, പ്രൊഡക്ഷൻ കൺട്രോളർ : വിജയനുണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: 'ഫൈറ്റ് ക്ലബ്' ഡിസംബർ 15ന്; കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന്