പ്രിയ ചലച്ചിത്ര താരം ഉർവശിയുടെ നിർമാണത്തിൽ പുതിയ സിനിമ ഒരുങ്ങുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്‍റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) ആണ് (Urvashi’s husband turns director for L Jagadamma Ezhaam Class B State First).
ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നതും ശിവാസ് തന്നെയാണ്. ഉർവശിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മ ആയാണ് ഉർവശി എത്തുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റില്‍ പ്രധാന വേഷങ്ങളിൽ ഉണ്ട്. പുതുമുഖങ്ങൾക്കും ഏറേ പ്രാധാന്യം നൽകിയാണ് സിനിമയുടെ നിർമാണം.
![L Jagadamma Ezhaam Class B State First Urvashis husband Shivaprasad turns director Urvashis husband Shivaprasad movie ഉർവശിയുടെ നിർമാണത്തിൽ സിനിമ നിർമാതാവായി ഉർവശി എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ഉർവശിയുടെ ഭർത്താവ് ശിവാസ് ഉർവശിയുടെ ഭർത്താവ് ശിവാസ് സിനിമ ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/28-11-2023/20134474_-l-jagadamma-ezhaam-class-b-state-first.jpg)
അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഷൈജൽ ആണ്. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം ഒരുക്കുന്നു. ഷാഫി ചെമ്മാട് ആണ് പ്രൊഡക്ഷൻ കൺട്രോളർ.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റെജിവാൻ അബ്‌ദുൽ ബഷീർ, കലാസംവിധാനം - രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, മേക്കപ്പ് - ഹസൻ വണ്ടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ , സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്‌ണൻ, പോസ്റ്റർ ഡിസൈനിംഗ് - ജയറാം രാമചന്ദ്രൻ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'പട്ടാപ്പകൽ' സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്: സാജിർ സദഫിന്‍റെ സംവിധാനത്തിൽ കൃഷ്‌ണ ശങ്കർ നായകനായി പുതിയ ചിത്രം വരുന്നു. 'പട്ടാപ്പകൽ' എന്ന സിനിമയിലാണ് കൃഷ്‌ണ ശങ്കർ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Pattappakal Movie second look poster out).
'പട്ടാപ്പകലി'ൽ സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്‍റണി, രമേഷ് പിഷാരടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്‌ണ ശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിൽ കാണാം. കോമഡി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷമാണ് 'പട്ടാപ്പകൽ' സിനിമയുമായി സാജിർ സദഫ് എത്തുന്നത്. ശ്രീ നന്ദനം ഫിലിംസിന്‍റെ ബാനറിൽ എൻ നന്ദകുമാർ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. നർമത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്.
READ MORE: കോമഡി എന്‍റർടെയിനറുമായി കൃഷ്‌ണ ശങ്കർ ; 'പട്ടാപ്പകൽ' സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്