ETV Bharat / entertainment

'കര്‍ട്ടന്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി; ഉടന്‍ റിലീസെന്ന് അണിയറ പ്രവര്‍ത്തകര്‍ - കാതല്‍ കൊണ്ടേന്‍

സോണിയ അഗര്‍വാള്‍, മെറീന മൈക്കിള്‍, ജിനു ഇ തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ ഇമോഷണല്‍ ത്രില്ലറാണ് കര്‍ട്ടന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തകര്‍.

Malayalam Movie Curtain pack up  Malayalam Movie Curtain  Malayalam Movie Curtain shooting completed  Upcoming Malayalam Movie Curtain  Malayalam Movie Curtain  Sonia Agarwal  കര്‍ട്ടന്‍  ചിത്രീകരണം പൂര്‍ത്തിയായി  സോണിയ അഗര്‍വാള്‍  മെറീന മൈക്കിള്‍  ജിനു ഇ തോമസ്  ഹൊറര്‍ ഇമോഷണല്‍ ത്രില്ലറാണ് കര്‍ട്ടന്‍  അമൻ റാഫി  സിനോജ് വർഗീസ്  കാതല്‍ കൊണ്ടേന്‍  ധനുഷ്
'കര്‍ട്ടന്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
author img

By

Published : Mar 15, 2023, 1:49 PM IST

തിരുവനന്തപുരം: തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കർട്ടൻ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തൃശൂർ ജില്ലയിലെ പൂമല, ഇടുക്കി ജില്ലയിലെ കുട്ടിക്കാനം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

സിനോജ് വർഗീസ്, അമൻ റാഫി, വികെ ബൈജു, സുനിൽ സുഗത, നോബി മാർക്കോസ്, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ അമൻ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ഷിജ ജിനു ആണ്.

'കർട്ടൻ' ഒരു ഹൊറർ ഇമോഷണൽ ത്രില്ലര്‍: മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന 'കർട്ടൻ' ഒരു ഹൊറർ ഇമോഷണൽ ത്രില്ലറാണ്. സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കർട്ടൻ'.

വൈശാഖ് എം സുകുമാരൻ ആണ് ചീഫ് അസോസിയേറ്റ്, സംഘട്ടനം ഒരുക്കിയിരിക്കുന്നത് ബ്രൂസ്‌ലി രാജേഷ് ആണ്, ഷൗക്കത്ത് മന്നലാംകുന്ന് ആണ് പ്രൊഡക്ഷൻ കൺട്രോളർ. നൃത്ത രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത് കിരൺ കൃഷ്‌ണ ആണ്. കെ എസ് ദിനേഷ് ആണ് പിആർഒ. നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്‌മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയായിരുന്നു ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ റിലീസ് ചെയ്‌തത്.

ദുരൂഹത നിറയ്ക്കുന്ന ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

സോണിയ അഗര്‍വാളിന്‍റെ അഞ്ചാമത്തെ മലയാള ചിത്രം: തെലുഗു, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ ഏറെ പ്രശസ്‌തയായ താരമാണ് സോണിയ അഗര്‍വാള്‍. 2012 ല്‍ മുകേഷ് നായകനായെത്തിയ ഗൃഹനാഥന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സോണിയ പ്രത്യക്ഷപ്പെട്ടു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സോണിയ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്.

സോണിയ അഗര്‍വാള്‍ പ്രത്യക്ഷപ്പെടുന്ന അഞ്ചാമത്തെ ചിത്രമാണ് കര്‍ട്ടന്‍. കഴിഞ്ഞ വര്‍ഷം എത്തിയ കൈപ്പക്ക ആയിരുന്നു സോണിയയുടെ അവസാന മലയാള ചിത്രം. ഗൃഹനാഥന്‍, കൈപ്പക്ക എന്നിവ കൂടാതെ ജംനപ്യാരി, തീറ്റ റപ്പായി എന്നീ മലയാള ചിത്രങ്ങളിലും സോണിയ അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ഓരോ സിനിമകള്‍ വീതം അഭിനയിച്ചായിരുന്നു സോണിയയുടെ തുടക്കം. ധനുഷ് നായകനായി 2003ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കാതല്‍ കൊണ്ടേന്‍ ആണ് സോണിയ അഗര്‍വാളിന് കരിയര്‍ ബ്രേക്ക് നേടി കൊടുത്തത്. സെല്‍വരാഘവന്‍ ആയിരുന്നു കാതല്‍ കൊണ്ടേന്‍ ചിത്രത്തിന്‍റെ സംവിധായകന്‍. മലയാളത്തില്‍ ചെയ്‌ത ചിത്രങ്ങള്‍ വളരെ കുറവാണെങ്കിലും സോണിയ അഗര്‍വാളിന് കേരളത്തിലും ഏറെ ആരാധകരുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.