ETV Bharat / entertainment

'തെറി പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു മകന്‍റെ വിഷമം ആയോ അഹങ്കാരമായോ കാണാം': നീണ്ട കുറിപ്പുമായി ഉണ്ണി മുകുന്ദന്‍

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍.

Unni Mukundan reacts to Youtuber  Unni Mukundan  Unni Mukundan reacts  മാളികപ്പുറം  ഉണ്ണി മുകുന്ദന്‍  Unni Mukundan Facebook post  Unni Mukundan reveals about Youtuber s phone call  Unni Mukundan about movie reviews  Unni Mukundan s apology  Unni Mukundan reacts to Youtuber  നീണ്ട കുറിപ്പുമായി ഉണ്ണി മുകുന്ദന്‍  യൂട്യൂബറെ ചീച്ച വിളിച്ച സംഭവത്തില്‍
യൂട്യൂബറെ ചീച്ച വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍
author img

By

Published : Jan 26, 2023, 12:47 PM IST

Updated : Jan 26, 2023, 1:00 PM IST

Unni Mukundan reacts to Youtuber: ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'മാളികപ്പുറം'. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്‍റെ മാതാപിതാക്കളെ കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെ പറ്റിയും മോശം പറഞ്ഞതിനാലാണ് താന്‍ വൈകാരികമായി പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. നീണ്ട ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് വിശദീകരണ കുറിപ്പുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

Unni Mukundan Facebook post: 'തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിന്‌ ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ച്‌ അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം. എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞത്‌ കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.

  • " class="align-text-top noRightClick twitterSection" data="">

Unni Mukundan reveals about Youtuber s phone call: സിനിമ റിവ്യൂ ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അത്‌ പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്‍റെയും അവകാശമാണ്.. എന്‍റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനെയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.

എന്‍റെ പ്രതികരണം മോശമായി എന്ന് എനിക്ക് തോന്നിയതു കൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും. എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം, പക്ഷെ വീട്ടുകാരെയോ എന്‍റെ ചിന്തകളെയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്‍റ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്‌ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം… അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്‌തതോ അറിയാതെ ചെയ്‌തതോ ആവാം!! എന്തും ആയിക്കോട്ടേ!!

Unni Mukundan about movie reviews: പറഞ്ഞ രീതി ശരി അല്ല എന്നുമാവാം. പക്ഷേ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്. ഒരു കാര്യം പറയാം, ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പ ഭക്തനാണ്, ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്‌തിട്ടില്ലാ, ആരോടും മാറാൻ പറഞ്ഞിട്ടില്ലാ.. സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം, പക്ഷേ 'ഫ്രീഡം ഓഫ് സ്‌പീച്ച്' എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത്, സിനിമയിൽ അഭിനയിച്ച ആ മോളേ വച്ച്‌ ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.

ഒരു അച്ഛനെയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ഒരു മകന്‍റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്‍റെ അഹങ്കാരമായോ കാണാം. ഒരു സിനിമ ചെയ്‌തു, അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്‍റെ മാതാപിതാക്കളെയോ ദേവുനെയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല..

ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്‌തു എന്ന്‌ പലരും പറഞ്ഞു. സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്‌ടപ്പെട്ട് പ്രാർഥിച്ചും പ്രയത്നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി. വാക്കുകൾ കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നു.

Unni Mukundan s apology: ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള എന്‍റെ ബലഹീനതയല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തി എന്ന നിലയിലുള്ള എന്‍റെ ഉത്തരവാദിത്തത്തിന്‍റെ സാക്ഷ്യമായി എന്‍റെ ക്ഷമാപണം ദയവു ചെയ്‌ത് സ്വീകരിക്കൂ. ഇതുവരെ കൂടെ നിന്നതിനും ഇപ്പോഴും നില്‍ക്കുന്നതിനും സ്നേഹം മാത്രം. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു. മാളികപ്പുറം തമിഴ് തെലുങ്ക് വേർഷനുകൾ റിലീസ് ആവുകയാണ്. പ്രാർഥിക്കണം.' -ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Also Read: 'നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കാനായതില്‍ സന്തോഷം' ; വികാരനിര്‍ഭര കുറിപ്പുമായി ഉണ്ണി മുകുന്ദന്‍

Last Updated : Jan 26, 2023, 1:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.