ETV Bharat / entertainment

വിദ്യാഗോപാലമന്ത്രാർച്ചന പുരസ്‌കാരം നടൻ ഉണ്ണി മുകുന്ദന് - ഉണ്ണി മുകുന്ദന്‍

കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂര്‍ ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യാഗോപാലമന്ത്രാര്‍ച്ചന പുരസ്‌കാരമാണ് നടന്‍ ഉണ്ണി മുകുന്ദന് ലഭിച്ചിരിക്കുന്നത്

Unni Mukundan  Vidhya gopala manthrarchana award  കേരള ക്ഷേത്ര സംരക്ഷണ സമിതി  നടൻ ഉണ്ണി മുകുന്ദന്  വിദ്യാഗോപാലമന്ത്രാർച്ചന പുരസ്ക്കാരം
ഉണ്ണി മുകുന്ദന്‍
author img

By

Published : Jan 28, 2023, 7:13 PM IST

തൃശൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ വിദ്യാഗോപാലമന്ത്രാർച്ചന പുരസ്‌കാരം നടൻ ഉണ്ണി മുകുന്ദന്. നന്ദഗോപന്‍റേയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾകൊള്ളുന്ന ശില്‍പ പുരസ്‌കാരം 2023 ഫെബ്രുവരി 12 ന് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന യജ്ഞവേദിയിൽ വച്ച് സമർപ്പിക്കുമെന്ന് വിദ്യാഗോപാല മന്ത്രാർച്ചന സ്വാഗത സംഘം ചെയർമാൻ ഡോ.വി.രാജൻ, ജനറൽ കൺവീനർ ജീവൻ നാലു മാക്കൽ, സമിതി താലൂക്ക് പ്രസിഡന്‍റ്‌ കെ.എസ് .ശങ്കരനാരായണൻ എന്നിവർ അറിയിച്ചു.

ക്ഷേത്ര സംരക്ഷണ സമിതി നടത്തി വരുന്ന വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തികരിച്ചതിന്‍റെ ഭാഗമായാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
മാളികപ്പുറം എന്ന സിനിമയിലെ വേഷം പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.