ETV Bharat / entertainment

നടി ക്രിസൻ പെരേരയെ കബളിപ്പിച്ച് ലഹരി കേസിൽ കുടുക്കി; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ

നടി ക്രിസൻ പെരേരയെ വെബ്‌ സീരിസിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ഷാർജയിലേക്ക് അയച്ച് ലഹരിമരുന്ന് കേസിൽ കുടുക്കിയ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

chrisann pereira  chrisann pereira cheating case  Two men arrested for cheating chrisann pereira  chrisann pereira cheated  mumbai news  chrisann pereira drug case  ക്രിസൻ പെരേര  ക്രിസൻ പെരേരയെ ലഹരി കേസിൽ കുടുക്കി  ക്രിസൻ പെരേരയെ കബിളിപ്പിച്ചു  ക്രിസൻ പെരേരയെ ലഹരിയുമായി പിടികൂടി  മുംബൈ
ക്രിസൻ പെരേരയെ കബളിപ്പിച്ച് ലഹരി കേസിൽ കുടുക്കി
author img

By

Published : Apr 25, 2023, 3:47 PM IST

മുംബൈ: നടി ക്രിസൻ പെരേരയെ കബളിപ്പിച്ച് ലഹരി കേസിൽ കുടുക്കിയെന്നാരോപിച്ച് രണ്ട് പേരെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുഎഇയിലെ ഷാർജ നഗരത്തിൽ വച്ചാണ് ട്രോഫിയിൽ മയക്കുമരുന്നുമായി താരം പൊലീസ് പിടിയിലായത്. രവി ബൊഭതെ, ആന്‍റണി പോൾ എന്നിവരെയാണ് കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

വെബ്‌ സീരിസിൽ അവസരം വാഗ്‌ദാനം നൽകി: ഹോളിവുഡ് വെബ് സീരീസിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്‌ദാനത്തിൽ നടി ക്രിസൻ പെരേരയെ ഷാർജയിലേക്ക് ഓഡീഷനായി അയക്കുകയായിരുന്നു. നടിയുടെ അമ്മ പ്രമീള പരേരയുടെ പരാതിയിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഒരു പ്രൊജക്‌റ്റിൽ വെബ് സീരിസ് ഫിനാൻസറായാണ് പ്രതി രവി ബോഭതെ ക്രിസനെ ബന്ധപ്പെട്ടതെന്ന് പ്രമീള പെരേര പറഞ്ഞു.

ബോഭതെയുമായി കരാർ ഉറപ്പിച്ച ശേഷം ഓഡീഷനായി ക്രിസനെ വിദേശത്തേക്ക് അയക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനത്തിലെത്തിയിരുന്നു. ദുബായിലേയ്‌ക്ക് പോകാനാണ് ക്രിസൻ പെരേര ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മുംബൈയിൽ നിന്ന് ഷാർജയിലേയ്‌ക്ക് ഏപ്രിൽ ഒന്നിന് പോകാൻ പിന്നീട് തീരുമാനമായി.

also read: 'വർഷങ്ങളായി കാത്തിരുന്നത് ഈ ദിവസത്തിനായി'; ആര്യന്‍ ഖാന്‍റെ സംവിധാനത്തില്‍ ഷാരൂഖ് നായകന്‍

ഷാർജയിൽ വച്ച് ലഹരിക്കേസിൽ പിടിയിൽ: ശേഷം പ്രമീള വസ്‌തു ഇടപാട് പൂർത്തിയാക്കാനെന്ന പേരിൽ ആന്‍റണി പോളിനൊപ്പം ഹൈദരാബാദിലേയ്‌ക്ക് പോകുകയായിരുന്നു. ഏപ്രിൽ മൂന്നിനാണ് ക്രിസൻ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ ഷാർജ വിമാനത്താവളത്തിൽ വച്ച് ലഹരി വസ്‌തുവുമായി ക്രിസൻ പെരേര പിടിയിലായതായി പ്രമീളയ്‌ക്ക് കോൾ വരികയായിരുന്നു.

ഷാർജയിൽ ഒരാൾക്ക് നൽകാനെന്ന പേരിൽ താരത്തെ ഏൽപ്പിച്ച ട്രോഫിയിലാണ് പ്രതികൾ ലഹരിവസ്‌തു ഒളിപ്പിച്ചിരുന്നത്. യുഎഇ അധികൃതർ കേസിന്‍റെ വിവരങ്ങൾ ഇന്ത്യൻ എംബസിയേയും മുംബൈ പൊലീസിനെയും അറിയിച്ചു. ഷാർജയിൽ തനിക്ക് നിരവധി ബന്ധങ്ങളുണ്ടെന്നും 80 ലക്ഷം രൂപ തന്നാൽ ക്രിസനെ രക്ഷിക്കാമെന്നും പോൾ പറഞ്ഞതായും താരത്തിന്‍റെ അമ്മ പൊലീസിനോട് പറഞ്ഞു.

also read: 'തിങ്കളാഴ്‌ച പരീക്ഷ'യില്‍ പാസായി സല്‍മാന്‍ ചിത്രം; 100 കോടി കടന്ന് കിസി കാ ഭായ് കിസി കി ജാൻ

വഞ്ചന തിരിച്ചറിഞ്ഞത് ഏറെ വൈകി: താനും മകളും വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പ്രമീള പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. താരത്തെയും അമ്മയേയും കബിളിപ്പിക്കാൻ പോളും ബൊഭതയും ഗൂഢാലോചന നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

പ്രതികളെ നാളെ കോടതിയിൽ ഹാജരാകും. സഡക് 2, ബദ്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി ക്രിസൻ പെരേര ശ്രദ്ധിക്കപ്പെട്ടത്.

also read: ഓസ്‌കര്‍ 2024 : എന്ന്, എവിടെ, എപ്പോള്‍ നടക്കും? 96-ാമത് അക്കാദമി അവാർഡ് തിയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.