ETV Bharat / entertainment

'110 ദിവസത്തെ ഷൂട്ടിംഗ്‌, കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചു'; 'ഇതിഹാസ അനുഭവം' പങ്കുവച്ച് ടൊവിനോ - കളരിപയറ്റും കുതിര സവാരിയും പഠിച്ച് ടൊവിനോ

അജയന്‍റെ രണ്ടാം മോഷണം പൂര്‍ത്തിയാക്കി ടൊവിനോ. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ തന്‍റെ ജീവിതത്തേക്കാള്‍ വലുതെന്ന് താരം

Tovino Thomas wraps up Ajayante Randam Moshanam  Tovino Thomas shares Ajayante Randam Moshanam  Ajayante Randam Moshanam experience  Ajayante Randam Moshanam  Tovino Thomas  Tovino says Ajayante Randam Moshanam shooting  Ajayante Randam Moshanam shooting experience  Tovino Thomas learns Kalaripayattu and horse ride  Tovino Thomas play triple role  Tovino Thomas says thanks to Kasargod  Ajayante Randam Moshanam release  Time period movie Ajayante Randam Moshanam  Ajayante Randam Moshanam budget  Ajayante Randam Moshanam crew members  Tovino Thomas Facebook post  ഇതിഹാസ അനുഭവം പങ്കുവച്ച് ടൊവിനോ  അജയന്‍റെ രണ്ടാം മോഷണം  ടൊവിനോ തോമസ്‌  അജയന്‍റെ രണ്ടാം മോഷണം പൂര്‍ത്തിയാക്കി ടൊവിനോ  വികാരനിര്‍ഭര കുറിപ്പ് പങ്കുവച്ച് ടൊവിനോ  കളരിപയറ്റും കുതിര സവാരിയും പഠിച്ച് ടൊവിനോ  ടൊവിനോ
അജയന്‍റെ രണ്ടാം മോഷണം പൂര്‍ത്തിയാക്കി ടൊവിനോ
author img

By

Published : Mar 5, 2023, 1:56 PM IST

Tovino Thomas wraps up Ajayante Randam Moshanam : ടൊവിനോ തോമസിന്‍റെ വരാനിരിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം. സിനിമയിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍. ഫേസ്ബുക്കില്‍ വികാരനിര്‍ഭര കുറിപ്പും ഷൂട്ടിംഗിലെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Tovino Thomas shares Ajayante Randam Moshanam experience: ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ടൊവിനോ തോമസ്‌ പോസ്റ്റ് ആരംഭിക്കുന്നത്. '110 ദിവസത്തെ ചിത്രീകരണത്തിന് ശേഷം, എആര്‍എമ്മിലെ എന്‍റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. തുടക്കക്കാരെ സംബന്ധിച്ച് 'ഇതിഹാസം' ഒരു ചെറിയ കാര്യമല്ല. കാരണം തുടക്കക്കാര്‍ക്ക് ഇതൊരു കാലഘട്ട ചിത്രമാണ് (പീരീഡ് ചിത്രം). എന്നാല്‍, അതിനേക്കാളുപരി ആ അനുഭവം എനിക്കെന്‍റെ ജീവിതത്തേക്കാള്‍ വലുതായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Tovino Thomas Facebook post: ഞാനൊരു യുഗത്തില്‍ നിന്നുയര്‍ന്നുവന്ന് മെച്ചപ്പെട്ട മറ്റൊരു യുഗത്തിലേയ്‌ക്ക് രൂപാന്തരപ്പെട്ടത് പോലെയുള്ളൊരു അനുഭവം. 2017 മുതല്‍ ഞങ്ങളെ എല്ലാവരെയും ആവേശഭരിതമാക്കിയ കഥയായിരുന്നു എആര്‍എം (അജയന്‍റെ രണ്ടാം മോഷണം). പലപ്പോഴും സ്വപ്‌നങ്ങളില്‍ സംഭവിക്കുന്നത് പോലെ അത് ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിട്ടു.

Tovino Thomas learns Kalaripayattu and horse ride: ഇപ്പോഴിതാ, രസകരവും, ആഹ്‌ളാദകരവും, സംതൃപ്‌തിപരവും, എല്ലാറ്റിനും ഉപരി മികച്ച പഠനാനുഭവവുമായ ഒരു ഷൂട്ടിംഗില്‍ നിന്നും ഞാന്‍ സൈന്‍ ഓഫ്‌ ചെയ്യുകയാണ്!. ഈ സിനിമയ്‌ക്ക് വേണ്ടി കളരിപ്പയറ്റ്, കുതിര സവാരി ഉള്‍പ്പടെ നിരവധി പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. അതോടൊപ്പം അഭിനയത്തെ കുറിച്ച് പലതും എനിക്ക് പഠിക്കേണ്ടി വന്നു.

Tovino Thomas play triple role in Ajayante Randam Moshanam: എആര്‍എമ്മില്‍ മൂന്ന് വ്യത്യസ്‌ത വേഷങ്ങളാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍റെ അനുഭവങ്ങളും ബഹുമുഖമായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്ന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും എല്ലാം എന്‍റെ പ്രിയ സുഹൃത്തുക്കള്‍ ആയിരുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകള്‍ പോലും, ഇത് വളരെ എളുപ്പമുള്ളതാക്കി.

Tovino Thomas says thanks to Kasargod: ഞാന്‍ ഒരുപാട് ഓര്‍മ്മകളെയും പുതിയ സുഹൃത്തുക്കളെയും ഉണ്ടാക്കിയെടുത്തു. സൗഹൃദങ്ങള്‍ കൂടുതല്‍ ഊട്ടി ഉറപ്പിച്ചു. കാസര്‍കോട് ആണ് എആര്‍എമ്മിലെ മറ്റൊരു പ്രത്യേകത. കാസര്‍കോടുള്ള ജനങ്ങളുടെ പിന്തുണയും പരിചിതമായ നിരവധി പുഞ്ചിരികളും അവിടെയുള്ള ഞങ്ങളുടെ ജീവിതം അനായാസമാക്കി. ഞങ്ങള്‍ക്ക് ആതിഥ്യമൊരുക്കിയ കാസര്‍കോടിന് നന്ദിയുണ്ട്.

Tovino is awaiting for Ajayante Randam Moshanam release: അത്ഭുതകരമായ ഈ സ്ഥലത്തോടും അതിശയകരമായ ടീമിനോടും ഞാന്‍ വിട പറയുന്നു. പക്ഷേ ഞാന്‍ മടങ്ങിയെത്തും. അജയന്‍റെ രണ്ടാം മോഷണം മനോഹരമായിരിക്കും. നിങ്ങള്‍ തിയേറ്ററുകളില്‍ ഇത് എങ്ങനെ ആസ്വദിക്കുന്നു എന്നറിയാന്‍ ഇപ്പോഴേ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഇതൊരു സ്വപ്‌നമാണ്. അത് യാഥാര്‍ഥ്യമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഒത്തിരി സ്‌നേഹത്തോടെ ടൊവി - ടൊവിനോ തോമസ് കുറിച്ചു.

Also Read: മീശ പിരിച്ച് അജയന്‍റെ ഗെറ്റപ്പില്‍ അങ്കം കാണാനെത്തി ടൊവിനോ

Time period movie Ajayante Randam Moshanam: ഒരു കള്ളന്‍റെ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ഞികേളു എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. അജയന്‍, മണിയന്‍ എന്നിവയാണ് ചിത്രത്തിലെ ടൊവിനോയുടെ മറ്റ് രണ്ട് കഥാപാത്രങ്ങള്‍.

Ajayante Randam Moshanam budget: അറുപത് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ ആദ്യ ഗ്ലോബല്‍ റിലീസ് കൂടിയാകും എആര്‍എം. ഐശ്വര്യ ലക്ഷ്‌മി, കൃതി ഷെട്ടി, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജഗദീഷ്, ബേസില്‍ ജോസഫ്‌, അജു വര്‍ഗീസ്, ഹരീഷ് ഉത്തമന്‍, റോഹിണി, ശിവജിത്ത് പത്മനാഭന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.

Ajayante Randam Moshanam crew members: സുജിത് നമ്പ്യാരുടെ തിരക്കഥയില്‍ നവാഗതനായ ജിതിന്‍ ലാല്‍ ആണ് സിനിമയുടെ സംവിധാനം. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോക്‌ടര്‍ സക്കറിയ തോമസ് എന്നിവരാണ് നിര്‍മാണം. തമിഴിലെ സൂപ്പര്‍ ഹിറ്റ് മ്യൂസിക് ഡയറക്‌ടര്‍ ദിപു നൈനാന്‍ തോമസ്‌ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.