മിന്നല്‍ മുരളിയുടെ വന്‍വിജയത്തിന് പിന്നാലെ ടൊവിനോ തോമസിന്‍റെ വേറിട്ട ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത സിനിമയിലൂടെ നടന്‍റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.
ദര്‍ശന രാജേന്ദ്രന്‍ നായികയാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞാണ് ഡിയര്‍ ഫ്രണ്ട് എത്തുന്നത്. നടന്‍ വിനീത് കുമാറാണ് ടൊവിനോ തോമസ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
ടൊവിനോ, ദര്‍ശന, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരെയാണ് ഡിയര്‍ ഫ്രണ്ട് ടീസറില്‍ കാണിക്കുന്നത്. ജൂണ്‍ 10നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് പാട്ടുകള്‍ ഒരുക്കിയത്.
- " class="align-text-top noRightClick twitterSection" data="">
ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ സിനിമയുടെ എഡിറ്റിങ് ദീപു ജോസഫാണ്. ഹാപ്പി അവേഴ്‌സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‌മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്‍റെ നിര്‍മാണം.
അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷമാണ് വിനീത് കുമാര്‍ തന്‍റെ പുതിയ സംവിധാന സംരംഭവുമായി എത്തുന്നത്. ഹൃദയത്തിന്‍റെ വന്‍വിജയത്തിന് ശേഷമാണ് ദര്‍ശന രാജേന്ദ്രന്‍റെ പുതിയ സിനിമ റിലീസിന് ഒരുങ്ങുന്നത്. മുന്‍പ് മായാനദി എന്ന ചിത്രത്തില്‍ ടൊവിനോയും ദര്‍ശനയും ഒന്നിച്ചഭിനയിച്ചിരുന്നു.