ETV Bharat / entertainment

വാശിയോ പിണക്കമോ? 'യാതൊന്നും പറയാതെ' ടൊവിനോയും കീര്‍ത്തിയും... - Tovino Thomas about Vaashi

Vaashi lyrical song: വളരെ പ്രസക്‌തമായൊരു കാര്യമാണ് വാശിയെന്ന് ടൊവിനോ തോമസ്‌. വളരെ വൈകാരികമായി കീര്‍ത്തിയും ടൊവിനോയും..

Vaashi song  Tovino Thomas Keerthi movie  യാതൊന്നും പറയാതെ ടൊവിനോയും കീര്‍ത്തിയും  വളരെ വൈകാരികമായി കീര്‍ത്തിയും ടൊവിനോയും  Vaashi lyrical song  Vaashi theatre release  Tovino Thomas about Vaashi  വാശിയുടെ ചിത്രീകരണം
വാശിയോ പിണക്കമോ? യാതൊന്നും പറയാതെ ടൊവിനോയും കീര്‍ത്തിയും...
author img

By

Published : May 22, 2022, 12:33 PM IST

Tovino Thomas Keerthi movie: പരസ്‌പരം യാതൊന്നും പറയാതെ ടൊവിനോ തോമസും കീര്‍ത്തി സുരേഷും... ടൊവിനോയും കീര്‍ത്തിയും ഇതാദ്യമായി ഒന്നിക്കുകയാണ്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാശി'. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'യാതൊന്നും പറയാതെ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

  • " class="align-text-top noRightClick twitterSection" data="">

Vaashi lyrical song: വരികള്‍ പോലെ തന്നെ ഗാന രംഗത്തില്‍ പരസ്‌പരം മിണ്ടാതെ വളരെ വൈകാരികമായാണ് കീര്‍ത്തിയെയും ടൊവിനോയെയും കാണാനാവുക. വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോയും കീര്‍ത്തിയും പ്രത്യക്ഷപ്പെടുന്നത്‌. ഇരുവരും തമ്മിലുള്ള മികച്ച കെമിസ്‌ട്രി ഗാനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. വിനായക്‌ ശശികുമാറിന്‍റെ വരികള്‍ക്ക്‌ കൈലാസ്‌ മേനോന്‍റെ സംഗീതത്തില്‍ സിത്താര കൃഷ്‌ണകുമാറും അഭിജിത്ത്‌ അനില്‍കുമാറും ചേര്‍ന്നാണ് ഗാനാലാപനം.

Vaashi theatre release: ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ്‌ കോട്ടയം എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി.സുരേഷ്‌ കുമാര്‍ ആണ് നിര്‍മാണം. അച്ഛന്‍ ജി. സുരേഷ്‌ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്‌ ഇതാദ്യമായാണ് നായികയാവുന്നത്‌. വിഷ്‌ണു രാഘവ്‌ ആണ് തിരക്കഥയും സംവിധാനവും. റോബി വര്‍ഗ്ഗീസ്‌ രാജ്‌ ഛായാഗ്രഹണവും നിര്‍വഹിക്കും. ജാനിസ്‌ ചാക്കോ സൈമണിന്‍റേതാണ് കഥ. മേനക സുരേഷ്‌, രേവതി സുരേഷ്‌ എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.

Tovino Thomas about Vaashi: 'വാശി'യുടെ ചിത്രീകരണം പൂര്‍ത്തിയായ വേളയില്‍ സിനിമയെ കുറിച്ച് ടൊവിനോ തോമസ്‌ പ്രതികരിച്ചിരുന്നു. വളരെ പ്രസക്‌തമായൊരു കാര്യമാണ് വാശി പറയുന്നതെന്ന്‌ എന്നാണ് ടൊവിനോ പറയുന്നത്‌. വിഷ്‌ണു രാഘവിന്‍റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ടൊവിനോ തോമസ്‌ പറഞ്ഞിരുന്നു.

Also Read: ആദ്യ സൂപ്പര്‍ഹീറോയ്‌ക്ക്‌ വീണ്ടും അംഗീകാരം; കൂടുതല്‍ തിളങ്ങി മിന്നല്‍ മുരളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.