ETV Bharat / entertainment

മീശ പിരിച്ച് അജയന്‍റെ ഗെറ്റപ്പില്‍ അങ്കം കാണാനെത്തി ടൊവിനോ - അജയന്‍റെ രണ്ടാം മോഷണം

തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്‍റെ ഭാഗമായി പൊന്ന്യം ഏഴരക്കണ്ടത്ത് നടന്ന പൊന്ന്യത്ത് അങ്കത്തില്‍ അതിഥിയായെത്തി ടൊവിനോ തോമസ്‌..

Tovino Thomas at Ponniyath Angam event  Tovino Thomas  Ponniyath Angam event  Ponniyath Angam  Ajayante Randam Moshanam look  Ajayante Randam Moshanam  മീശ പിരിച്ച് അജയന്‍റെ ഗെറ്റപ്പില്‍  അജയന്‍റെ ഗെറ്റപ്പില്‍ അങ്കം കാണാനെത്തി ടൊവിനോ  ടൊവിനോ തോമസ്‌  ഏഴരക്കണ്ടത്ത് നടന്ന പൊന്ന്യത്ത് അങ്കത്തില്‍ അതിഥി  ഏഴരക്കണ്ടത്ത് നടന്ന പൊന്ന്യത്ത് അങ്കത്തില്‍  അജയന്‍റെ രണ്ടാം മോഷണം  ടൊവിനോ തോമസ് ട്രിപ്പിള്‍ വേഷത്തിലെത്തുന്നത്
അജയന്‍റെ ഗെറ്റപ്പില്‍ അങ്കം കാണാനെത്തി ടൊവിനോ
author img

By

Published : Feb 27, 2023, 10:51 AM IST

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ഈ സിനിമയിലെ ടൊവിനോയുടെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പില്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ടൊവിനോ. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്‍റെ ഭാഗമായി പൊന്ന്യം ഏഴരക്കണ്ടത്ത് നടന്ന പൊന്ന്യത്ത് അങ്കത്തിലാണ് താരം അജയന്‍റെ ലുക്കിലെത്തിയത്.

പരിപാടിയില്‍ അതിഥിയായെത്തിയ ടൊവിനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടൊവിനോ തോമസ് തന്നെയാണ് ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കറുത്ത ഷര്‍ട്ടും കറുത്ത കര മുണ്ടുമാണ് താരം ധരിച്ചിരുന്നത്. കളരിപ്പയറ്റ് ആസ്വദിച്ച താരം വാളും പരിചയയുമായി അങ്കത്തട്ടില്‍ ഇറങ്ങുകയും ചെയ്‌തിരുന്നു.

നിരവധി ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമാണ് ടൊവിനോയുടെ ഈ പോസ്‌റ്റിന് താഴെ കമന്‍റ്‌ ബോക്‌സില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ 27 വരെയാണ് പൊന്ന്യത്ത് അങ്കം സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്.

ജിതിന്‍ ലാല്‍ ആണ് സിനിമയുടെ സംവിധാനം. 60 കോടി മുതല്‍ മുടക്കില്‍ ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയില്‍ നിന്നുള്ള ആദ്യ ഗ്ലോബല്‍ റിലീസ് കൂടിയാണ്‌ 'അജയന്‍റെ രണ്ടാം മോഷണം'. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പീരിയോഡിക്കല്‍ എന്‍റര്‍ടെയിന്‍മെന്‍റ്‌ ചിത്രമാണിത്. ചിയോത്തിക്കാവ് എന്ന പ്രദേശത്തെ കള്ളന്‍റെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ടൊവിനോ തോമസ് ട്രിപ്പിള്‍ വേഷത്തിലെത്തുന്നത്. കുഞ്ഞികേളു എന്നാണ് ടൊവിനോയുടെ ഒരു കഥാപാത്രത്തിന്‍റെ പേര്.

സിനിമയില്‍ മൂന്ന് നായികരമാണ്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബേസില്‍ ജോസഫ്‌, അജു വര്‍ഗീസ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ശിവജിത്ത് പത്മനാഭന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സുജിത്ത് നമ്പ്യാര്‍ ആണ് തിരക്കഥ. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്‌ടര്‍ ദിബു നൈനാന്‍ തോമസ് ആണ് സംഗീതം. റോണക്‌സ്‌ സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കും. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോക്‌ടര്‍ സക്കറിയ തോമസ്, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: 'വലിയ സൂപ്പര്‍ സ്‌റ്റാര്‍ ആകേണ്ട.. അന്യ ഭാഷകളില്‍ സ്‌റ്റാര്‍ ആകാനും താല്‍പര്യമില്ല': ടൊവിനോ തോമസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.