ETV Bharat / entertainment

'കമൽഹാസനെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യതയില്ല'; വിക്രം സിനിമ ഒരു മോഡേൺ കൾട്ട് ക്ലാസിക്കെന്ന് മഹേഷ് ബാബു - ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബു

സംവിധായകന്‍ ലോകേഷ് കനകരാജിനെ നേരില്‍ കണ്ട് സിനിമയെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതായും മഹേഷ് ബാബു ട്വീറ്റ് ചെയ്‌തു

Mahesh Babu on vikram  mahesh babu praises vikram  mahesh babu on kamal haasan vikram  mahesh babu praises lokesh kanagraj  Kamalhassan  Mhesh Babu  വിക്രം സിനിമ ഒരു മോഡേൺ കൾട്ട് ക്ലാസിക്കെന്ന് മഹേഷ് ബാബു  കമൽഹാസൻ നായകനായ വിക്രം സിനിമ  ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബു  സംവിധായകന്‍ ലോകേഷ് കനകരാജ്
'കമൽഹാസനെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യതയില്ല'; വിക്രം സിനിമ ഒരു മോഡേൺ കൾട്ട് ക്ലാസിക്കെന്ന് മഹേഷ് ബാബു
author img

By

Published : Jul 3, 2022, 5:03 PM IST

ഹൈദരാബാദ് (തെലങ്കാന): കമൽഹാസൻ നായകനായ വിക്രം സിനിമ മോഡേൺ കൾട്ട് ക്ലാസിക് ആണെന്ന് ടോളിവുഡ് സൂപ്പർ സ്റ്റാർ മഹേഷ് ബാബു. സിനിമ കണ്ട ശേഷം ട്വിറ്ററിലാണ് താരം തന്‍റെ അഭിപ്രായം പങ്കുവച്ചത്. ഒപ്പം ചിത്രത്തിന്‍റെ സംവിധായകനെയും അഭിനേതാക്കളെയും മഹേഷ് ബാബു പ്രശംസിക്കുകയും ചെയ്‌തു.

വിക്രം സംവിധായകന്‍ ലോകേഷ് കനകരാജിനെ നേരില്‍ കണ്ട് സിനിമയെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതായും മഹേഷ് ബാബു ട്വീറ്റ് ചെയ്‌തു. വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്‍റെയും പ്രകടനങ്ങൾ മികച്ചതായിരുന്നു എന്നും, അനിരുദ്ധ് തന്‍റെ എക്കാലത്തെയും മികച്ച സംഗീതമാണ് ചിത്രത്തിന് നല്‍കിയതെന്നും ട്വീറ്റിലുണ്ട്.

  • #Vikram... Blockbuster Cinema!! A New-Age cult classic!! @Dir_Lokesh would love to catch up with you and discuss the entire process of Vikram! Mind-bending…Sensational stuff brother 👏👏👏

    — Mahesh Babu (@urstrulyMahesh) July 2, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ കമല്‍ഹാസനെ കുറിച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞതിങ്ങനെയാണ്; 'മഹാനായ കമൽഹാസനെ കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് യോഗ്യതയില്ല. എനിക്ക് പറയാനുള്ളത് ഇത്രമാത്രം..നിങ്ങളുടെ ഏറ്റവും വലിയ ആരാധകനെന്ന നിലയിൽ, ഇതെന്‍റെ അഭിമാന നിമിഷങ്ങളിൽ ഒന്നായിരുന്നു!! സാറിനും, അങ്ങയുടെ മികച്ച ടീമിനും എന്‍റെ അഭിനന്ദനങ്ങൾ'.

  • Scintillating performances by @VijaySethuOffl & #FahadhFaasil. Acting cannot get better than this! Wow! @anirudhofficial What a musical score! Your best ever! It's going to top my playlist for a long time..Shine on!

അതേസമയം വിക്രം സിനിമയ്‌ക്ക്‌ ഒരു ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങാണ് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസ് ചെയ്‌ത്‌ നാല് ആഴ്‌ചകൾക്ക് ശേഷവും സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിരവധി ബോക്‌സോഫിസ് റെക്കോഡുകൾ തകർത്ത ഈ ചിത്രം ഔദ്യോഗികമായി തമിഴ്‌നാട്ടിലെ ഇന്‍ഡസ്‌ട്രി ഹിറ്റായി മാറിക്കഴിഞ്ഞു.

ചിത്രം ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഒടിടി റിലീസിനൊരുങ്ങുകയാണ്. സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമിൽ വിക്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ലഭ്യമാകും.

  • And finally about the legend @ikamalhaasan... not qualified enough to comment about the acting 😊 All I can say is.. as your biggest fan, it was one of my proudest moments!! Congrats to you Sir and your wonderful team. 👍👍👏👏👏@RKFI @Udhaystalin

സംവിധായകന്‍ ത്രിവിക്രമിന്‍റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മഹേഷ് ബാബു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ മഹേഷ് ബാബുവിന്‍റെ നായികയായി എത്തുന്നത്. മഹേഷ് ബാബുവും, ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണവും ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.