Joker Folie a Deus filming begins: ലോകമൊട്ടാകെയുള്ള സിനിമാസ്വാദകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്'. 'ജോക്കര്‍' സിനിമയുടെ രണ്ടാം ഭാഗമായ 'ജോക്കര്‍: ഫോളി എ ഡ്യൂക്‌സി'ന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യം സംവിധായകന്‍ ടോഡ് ഫിലിപ്‌സ് ആണ് അറിയിച്ചിരിക്കുന്നത്.
Joker 2 first look: ചിത്രീകരണത്തിന്‍റെ ആദ്യ ദിനത്തിലെ ചിത്രത്തോടൊപ്പമാണ് സംവിധായകന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ വാക്വീന്‍ ഫീനിക്‌സാണ് ആര്‍തറായി പ്രത്യക്ഷപ്പെടുന്നത്. ലേഡി ഗാഗയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലേഗി ഗാഗ അവതരിപ്പിക്കുക.
Joker 2 filming begins: സിനിമയ്‌ക്കായി ലേഡി ഗാഗ 100 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഡിസി കോമിക്‌സിലെ 'ജോക്കറി'നെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കോമിക്‌സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിനിന്‍റേത്.
- " class="align-text-top noRightClick twitterSection" data="
">
Lady Gaga in Joker 2: ഗോതം സിറ്റിയിലുള്ള ആര്‍തര്‍ ഫ്ലെക്ക് എന്ന സ്‌റ്റാന്‍ഡ് അപ്പ് ഹാസ്യ നടന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍ വില്ലനായി മാറുന്നു എന്നതാണ് സിനിമയുടെ ആദ്യ ഭാഗത്തിന്‍റെ കഥാതന്തു. ആദ്യ ഭാഗത്തിന്‍റെ സംവിധാനം നിര്‍വഹിച്ച ടോഡ് ഫിലിപ്‌സ് തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംവിധാനം നിര്‍വഹിക്കുക.
Joker Folie a Deus release: 2024 ഒക്‌ടോബര്‍ നാലിനാണ് 'ജോക്കര്‍ 2' തിയേറ്ററുകളിലെത്തുക. ആദ്യ ഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. 70 മില്യണ്‍ ഡോളര്‍ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 1.072 ബില്യണ്‍ ഡോളര്‍ കലക്ഷനായിരുന്നു ലഭിച്ചത്. രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്‍റെ റെക്കോഡ് തകര്‍ക്കുമോ എന്നാണ് ആരാധകലോകം ഉറ്റു നോക്കുന്നത്.
Also Read: ഉറപ്പിച്ചു, ലേഡി ഗാഗ തന്നെ; ജോക്കര്‍ 2 ടീസര്‍ ശ്രദ്ധേയം