ETV Bharat / entertainment

ആക്‌ഷൻ പാക്കുമായി ഹീറോപന്തി 2; രണ്ടാം ട്രെയിലർ പുറത്തിറങ്ങി

author img

By

Published : Apr 23, 2022, 8:16 PM IST

എ.ആർ റഹ്‌മാനാണ് ചിത്രത്തിന്‍റെ സംഗീതം

Heropanti 2 new trailer  heropanti 2 second trailer  heropanti 2 latest trailer  ഹീറോപന്തി 2  ഹീറോപന്തി 2 ട്രെയിലർ  ടൈഗർ ഷ്രോഫ്  ടൈഗർ ഷ്രോഫിന്‍റെ പുതിയ ചിത്രം  ഹീറോപന്തി 2 എ.ആർ റഹ്‌മാൻ  Heropanti 2  tiger shroffs
ആക്‌ഷൻ പാക്കുമായി ഹീറോപന്തി 2; രണ്ടാം ട്രെയിലർ പുറത്തിറങ്ങി

മുംബൈ: ടൈഗർ ഷ്രോഫ് നായകനാകുന്ന ഹീറോപന്തി 2 ന്‍റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഒരു പക്കാ മാസ് എന്‍റർടൈനർ ആയിരിക്കും ചിത്രം എന്നാണ് രണ്ടാമത്തെ ട്രെയിലറും നൽകുന്ന സൂചന. 2014ല്‍ പുറത്തിറങ്ങിയ ടൈഗറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന ഹീറോപന്തിയുടെ രണ്ടാം ഭാഗമാണ് ചിത്രം. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ഹീറോപന്തി 2വിന്‍റെ രചന രജത് അറോറയാണ്. എ.ആർ റഹ്‌മാനാണ് സംഗീതം.

  • " class="align-text-top noRightClick twitterSection" data="">

പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ സംഘട്ടന രംഗങ്ങളും, ഡയലോഗുകളും, നൃത്തങ്ങളും ഉൾപ്പെടുത്തിയാണ് രണ്ടാമത്തെ ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്. താര സുതാരിയ നായികയാകുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'സ്റ്റുഡന്‍റ്‌ ഓഫ്‌ ദി ഇയര്‍ 2' ന്‌ ശേഷം ടൈഗറും താരയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. ചിത്രം ഏപ്രിൽ 29ന് തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.