പാലക്കാടിന്‍റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ 'തോറ്റംപാട്ടുറയുന്ന മലേപൊതി' (Thottampatturayunna Malepothi) ഡയറക്‌ട് ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്‌റ്റംബര്‍ 20ന് മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ എച്ച്ആര്‍ ഒടിടിയിലാണ് ചിത്രം റിലീസിനെത്തുന്നത് (Thottampatturayunna Malepothi OTT Release).
മീനാക്ഷി, മനോജ് ഗിന്നസ്, സാജു കൊടിയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫിറോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തോറ്റംപാട്ടുറയുന്ന മലേപൊതി'. പാലക്കാടുള്ള മലേപൊതി എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ഫിറോസ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Also Read: Shah Rukh Khan Jawan Ott Release കിങ് ഖാന്‍റെ ജവാന്‍ ഒടിടിയില്‍ എന്നെത്തും?
Thottampatturayunna Malepothi casts: സഞ്ചു നെടുംകുന്നേൻ, ഫസൽ വല്ലന, ബേബി സാത്വിക, സുന്ദർ വാര്യർ, നീതു നായർ, അർച്ചന ദേവി, അഞ്ജലി, ജോഹൻ, എബി അടൂർ, അൻപ്, മണികണ്‌ഠന്‍ മായന്നൂർ, മനോജ് നെടുമങ്ങാട്, പന്തളം പ്രസാദ്, അനിൽ പറക്കാട്, പ്രവീൺ, ജയകുമാർ ചെല്ലൻ, സലിം ആർ അജി, മനോജ് വി പിള്ള, രാജീവ് പള്ളത്ത്, ഷൈൻ വിശ്വം, മനോജ് മധു, ശ്രീജിത്ത്, ശ്രീക്കുട്ടൻ, സൂരജ് കൃഷ്‌ണ, സന്ധ്യ തൊടുപുഴ, പൂജ രാജ്, അനില, രമ്യ രാജൻസ്വാതി, ഗൗരി, വിജയശ്രീ, സംഗീത, രാജി മോഹനൻ, സന്ദീപ് മായന്നൂർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Thottampatturayunna Malepothi music team: സോണി സായി, ആര്യ ലക്ഷ്‌മി കൈതക്കൽ, ബാലകൃഷ്‌ണൻ സമന്വയ എന്നിവരുടെ ഗാനരചനയില്‍ സോണി സായ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മധു ബാലകൃഷ്‌ണന്‍, സോണി സായി എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
Also Read: '1001 നുണകളു'മായി അവർ എത്തുന്നു ; ഒടിടി റിലീസ് പ്രഖ്യാപിച്ചു
സിംഗിൾ ബ്രിഡ്‌ജ് ഫിലിംസിന്‍റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് ആണ് സിനിമയുടെ നിര്‍മാണം. മാർട്ടിൻ മിസ്‌റ്റ്, പ്രകാശ് രാമചന്ദ്രൻ, അജു ഈപ്പൻ എന്നിവരാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുധീഷ് ബാലൻ ആണ് എഡിറ്റിങ്.
Thottampatturayunna Malepothi crew members: കല - രാജേഷ് മായന്നൂർ, സ്‌റ്റണ്ട് - ബ്രുസ്‌ലീ രാജേഷ്, മേക്കപ്പ് - സന്തോഷ് തൊടുപുഴ, വസ്ത്രാലങ്കാരം - മരിയ കുമ്പളങ്ങി, അസിസ്‌റ്റന്‍റ് ഡയറക്‌ടർമാർ - അരുൺ എസ്, സനീഷ് കൃഷ്‌ണൻ, അസോസിയേറ്റ് ഡയറക്‌ടർ - എം.അനന്ദകൃഷ്‌ണൻ, പശ്ചാത്തല സംഗീതം - അജു ഈപ്പൻ, ഫൈനൽ സൗണ്ട് മിക്‌സിങ് - ബിനൂപ് പി ചാക്കോ, കോ-പ്രൊഡ്യൂസർ - സലിം ആർ അജി, ക്യാമറ അസിസ്‌റ്റന്‍റ് - രഞ്ജിത്ത് പാറശ്ശേരി, ബിജീഷ് രവി, സൗണ്ട് എഫക്‌സ് - കാസ്പ്യൻ ഫിലിം സ്‌റ്റുഡിയോസ്, പിആർഒ - എംകെ ഷെജിൻ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.