മലബാറിലെ തെയ്യത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'തിറയാട്ടം' നാളെ (ഒക്‌ടോബര്‍ 27) തിയേറ്ററുകളിലേയ്‌ക്ക്. ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സജീവ് കിളികുലം ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
താള മേളങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥയാണ് 'തിറയാട്ടം' പറയുന്നത്. പ്രണയം, രതി, ജീവിത കാമനകൾ എല്ലാം ചിത്രത്തില്‍ വരച്ചു കാട്ടുകയാണ് സംവിധായകന്‍. ഇതിനോടകം തന്നെ 'തിറയാട്ടം' വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ 'തിറയാട്ട'ത്തിലെ പ്രൊമോ ഗാനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയിലെ 'ആടല്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒരു ന്യൂജെന്‍ സ്‌റ്റൈലില്‍ ഉള്ളതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ ഗാനം. സന്ദീപ് സജീവിന്‍റെ ഗാന രചനയില്‍ എബിൻ പള്ളിച്ചന്‍റെ സംഗീതത്തില്‍ ലാല്‍ കൃഷ്‌ണ, ഹിംന ഹിലാരി, അതുല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ജിജോ ഗോപിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. വിശ്വൻ മലയൻ എന്ന കഥാപാത്രത്തെയാണ് ജിജോ ഗോപി അവതരിപ്പിക്കുന്നത്. ജിജോ ഗോപിയുടെ നായക വേഷത്തെ അതി സങ്കീർണമായ മാനങ്ങളിലൂടെയാണ് സംവിധായകന്‍ ഫ്രെയിമിൽ പകർത്തിയിരിക്കുന്നത്.
ജിജോ ഗോപിയെ കൂടാതെ ശ്രീലക്ഷ്‌മി അരവിന്താക്ഷൻ, അനഘ, ടോജോ ഉപ്പുതറ, നാദം മുരളി, സുരേഷ് അരങ്ങ്, ദീപക് ധർമ്മടം, തായാട്ട് രാജേന്ദ്രൻ, മുരളി, അജിത് പിണറായി, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, ശിവദാസൻ മട്ടന്നൂർ, രവി ചീരാറ്റ, ഐശ്വര്യ, കൃഷ്‌ണ, സുൽഫിയ, ഗീത എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
'അശ്വാരൂഢൻ', 'കണ്ണകി', 'ആനന്ദഭൈരവി' എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് സംവിധായകന്‍ സജീവ് കിളികുലം. സംവിധായകന്‍ തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നതും സജീവ് കിളികുലം തന്നെയാണ്. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജി എആർ ആണ് സിനിമയുടെ നിര്‍മാണം. ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ആണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.
ഛായാഗ്രഹണം - പ്രശാന്ത് മാധവ്, എഡിറ്റർ - രതീഷ് രാജ്, കല - വിനീഷ് കൂത്തുപറമ്പ്, ചമയം - ധർമ്മൻ പാമ്പാടി, പ്രജി, കോസ്റ്റ്യൂം - വാസു വാണിയംകുളം, സുരേഷ് അരങ്ങ്, ആക്ഷൻ - ബ്രൂസിലി രാജേഷ്, കൊറിയോഗ്രഫി - അസ്നേഷ്, സൗണ്ട് ഡിസൈനർ - വൈശാഖ് ശോഭൻ, സൂപ്പർവൈസിങ് സൗണ്ട് എഡിറ്റർ - രംഗനാഥ് രവി, ഓർക്കസ്ട്രേഷൻ - കമറുദ്ദീൻ കീച്ചേരിസ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രമോദ് പയ്യോളി, അസോസിയേറ്റ് ഡയറക്‌ടർ - സോമൻ പണിക്കർ, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് - ധനേഷ് വയലാർ, ടോണി തോമസ്, ചീഫ് കോഡിനേറ്റർ - സതീന്ദ്രൻ പിണറായി, കോ പ്രൊഡ്യൂസർ - വിനീത തുറവൂർ, അസോസിയേറ്റ് ക്യാമറമാൻ - അജിത്ത് മൈത്രയൻ, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പറവൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - റെജിമോൻ കുമരകം, ഡിസൈൻസ് - മനു ഡാവിഞ്ചി, പിആർഒ - എംകെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: കാന്താരക്ക് ശേഷം കതിവനൂര്‍ വീരന്‍; തെയ്യം പശ്ചാത്തലത്തില്‍ മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രം