ETV Bharat / entertainment

നെറ്റ്ഫ്ലിക്‌സ് ഇവന്‍റിനായി ബ്രസീലിലേക്ക് പറന്ന് 'ദി ആർച്ചീസ്' ഗ്യാങ് - Agastya Nanda

ജൂൺ 17ന് നടക്കുന്ന നെറ്റ്ഫ്ലിക്‌സ് ടുഡും ഇവന്‍റിൽ പങ്കെടുക്കാനായാണ് 'ദി ആർച്ചീസ്' ടീം ബ്രസീലിലേക്ക് തിരിച്ചത്

The Archies gang fly to Brazil for Netflix event  The Archies gang  The Archies  The Archies movie  നെറ്റ്ഫ്ലിക്‌സ് ഇവന്‍റിനായി ബ്രസീലിലേക്ക്  നെറ്റ്ഫ്ലിക്‌സ് ഇവന്‍റിനായി ആർച്ചീസ് ബ്രസീലിലേക്ക്  സോയ അക്തർ അണിയിച്ചൊരുക്കുന്ന ദി ആർച്ചീസ്  സോയ അക്തറിന്‍റെ ദി ആർച്ചീസ്  നെറ്റ്ഫ്ലിക്‌സ്  നെറ്റ്ഫ്ലിക്‌സ് ടുഡും ഇവന്‍റ്  Netflix TUDUM 2023  സുഹാന ഖാൻ  ഖുഷി കപൂർ  അഗസ്‌ത്യ നന്ദ  സോയ അക്തർ  Suhana Khan and Agastya Nanda  Suhana Khan  Agastya Nanda  ദി ആർച്ചീസ്
നെറ്റ്ഫ്ലിക്‌സ് ഇവന്‍റിനായി ബ്രസീലിലേക്ക് പറന്ന് 'ദി ആർച്ചീസ്' ഗ്യാങ്
author img

By

Published : Jun 13, 2023, 2:49 PM IST

ഹൈദരാബാദ് : ബ്രസീലിലേക്ക് പറന്ന്, സോയ അക്തർ ചിത്രം 'ദി ആർച്ചീസി' The Archies ലെ താരങ്ങൾ. ജൂൺ 17ന് നടക്കുന്ന Netflix TUDUM 2023 നെറ്റ്ഫ്ലിക്‌സ് ടുഡും ഇവന്‍റിൽ പങ്കെടുക്കാനായാണ് 'ദി ആർച്ചീസ്' ടീം ബ്രസീലിലേക്ക് തിരിച്ചത്. ഇവന്‍റിന്‍റെ തത്സമയ സംപ്രേഷണവും ഉണ്ടാകുന്നതാണ്.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ, ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്‌ത്യ നന്ദ തുടങ്ങിയവർക്കൊപ്പം മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ദി ആർച്ചീസ്'.

ബ്രസീലിലേക്ക് പോവുന്ന താരങ്ങളുടെ മുംബൈ എയർപോട്ടില്‍ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുഹാന ഖാൻ, അഗസ്‌ത്യ നന്ദ, ഖുഷി കപൂർ, വേദാങ് റെയ്‌ന, മിഹിർ അഹൂജ, യുവരാജ് മെൻഡ തുടങ്ങി പ്രധാന താരങ്ങളെല്ലാം സംഘത്തിലുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഒരുമിച്ച് പോസ് ചെയ്‌ത ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

പിന്നിൽ നെറ്റ്ഫ്ലിക്‌സ്, ദി ആർച്ചീസ് എന്നിങ്ങനെ മുദ്രണം ചെയ്‌ത കറുത്ത ജാക്കറ്റുകളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ജാക്കറ്റിന്‍റെ കൈയിലും കഴുത്തിലും കുറുകെയായി വെള്ളയും മഞ്ഞയും വരകൾ കാണാം. ഖുഷി കറുത്ത ക്രോപ്പ് ടോപ്പും ബീജ് പാന്‍റ്സും തെരഞ്ഞെടുത്തപ്പോൾ സുഹാന കറുത്ത ടോപ്പിനൊപ്പം കറുത്ത പാന്‍റ്സാണ് പെയർ ചെയ്‌തത്.

സോയ അക്തർ, റീമ കഗ്‌തി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ദി ആർച്ചീസ്, 'ആര്‍ച്ചി' എന്ന ലോക പ്രശസ്‌ത കോമിക്ക് ബുക്കിനെ ആസ്‌പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗി മാന്‍റിൽ, ജഗ് ഹെഡ് എന്നറിയപ്പെടുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന 'ആർച്ചി' കോമിക്‌സ് പരമ്പരയ്‌ക്ക് ലോകത്താകമാനം നിരവധി ആരാധകരുണ്ട്.

1960 കളെ പശ്ചാത്തലമാക്കിയുള്ള ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലൂടെ ഉടൻ റിലീസ് ചെയ്യും. യുവത്വത്തിന്‍റെ ഊർജവും ആവേശവും നിറഞ്ഞ ചിത്രത്തില്‍ അഗസ്‌ത്യയാണ് ആർച്ചി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബെറ്റിയായി സുഹാനയും വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും വേഷമിടുന്നു.

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം ആർച്ചി കോമിക്‌സ്, ഗ്രാഫിക് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൈഗർ ബേബി ഫിലിംസ് (റീമ കഗ്തി, സോയ അക്തർ) ആണ് നിർമിക്കുന്നത്. ദി ആർച്ചീസിന്‍റെ റിലീസ് സംബന്ധിച്ച പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം സംവിധായിക സോയ അക്തർ ഉൾപ്പടെ പങ്കുവച്ചിരുന്നു. "റിവർ‌ഡെയ്‌ലിലേക്കുള്ള ഈ യാത്രയില്‍ ഞങ്ങൾ നിങ്ങൾക്കായി ഒരു സീറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സംവിധായിക കുറിച്ചത്.

ALSO READ: ഇതാ ആർച്ചീസ് ഗ്യാങ്...; 'ദി ആർച്ചീസ്' പുതിയ പോസ്റ്റർ പങ്കുവച്ച് സുഹാന ഖാൻ

നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം ഉടൻ എത്തുമെന്നും അവർ ആരാധകർക്ക് ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വർഷമാണ് (2022) ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. പ്രഖ്യാപനം മുതല്‍ നെപ്പോട്ടിസത്തെ ചൊല്ലി ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. മാതാപിതാക്കൾ സൂപ്പർ താരങ്ങളായതിന്‍റെ ആനുകൂല്യം മക്കൾക്ക് നൽകുന്നതിനെ ചോദ്യം ചെയ്‌ത് നിരവധിപേരാണ് രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.