Varisu second song: ദളപതി വിജയ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും സിനിമാപ്രേമികള്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ അപ്‌ഡേറ്റാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Vijay Varisu second single release: 'വാരിസി'ലെ രണ്ടാമത്തെ ഗാനം നാളെ (ഡിസംബര്‍ 4) നാല് മണിക്ക് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഡിസംബര്‍ നാലിന് നാല് മണിക്ക് ബോസ് എത്താന്‍ ഒരുങ്ങി കഴിഞ്ഞു', എന്ന അടിക്കുറിപ്പോടു കൂടിയാണ് 'വാരിസി'ലെ രണ്ടാം ഗാനത്തിന്‍റെ റിലീസ് വിവരം ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
-
#VarisuSecondSingle - #TheeThalapathy 🔥
— Sri Venkateswara Creations (@SVC_official) December 2, 2022 " class="align-text-top noRightClick twitterSection" data="
THE BOSS is all set to arrive on Dec 4th at 4PM 💥#Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @Lyricist_Vivek @TSeries #BhushanKumar #KrishanKumar #ShivChanana #Varisu #VarisuPongal#30YearsOfVijayism pic.twitter.com/bpZIjNRLq4
">#VarisuSecondSingle - #TheeThalapathy 🔥
— Sri Venkateswara Creations (@SVC_official) December 2, 2022
THE BOSS is all set to arrive on Dec 4th at 4PM 💥#Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @Lyricist_Vivek @TSeries #BhushanKumar #KrishanKumar #ShivChanana #Varisu #VarisuPongal#30YearsOfVijayism pic.twitter.com/bpZIjNRLq4#VarisuSecondSingle - #TheeThalapathy 🔥
— Sri Venkateswara Creations (@SVC_official) December 2, 2022
THE BOSS is all set to arrive on Dec 4th at 4PM 💥#Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @Lyricist_Vivek @TSeries #BhushanKumar #KrishanKumar #ShivChanana #Varisu #VarisuPongal#30YearsOfVijayism pic.twitter.com/bpZIjNRLq4
Varisu first song: നേരത്തെ പുറത്തിറങ്ങിയ 'രഞ്ജിതമേ' ഗാനം ഹിറ്റായിരുന്നു. വിജയ് ആലപിച്ച ഈ ഗാനം പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ട്രെന്‍ഡിങ് ലിസ്‌റ്റിലും ഇടംപിടിച്ചു. രശ്‌മിക മന്ദാന ആണ് ചിത്രത്തിലെ നായിക.
Thalapathy 66: ആപ് ഡിസൈനര്‍ രാജേന്ദ്രന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രം കൂടിയാണിത്. പ്രകാശ് രാജും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. പ്രഭു, യോഗി ബാബു, ശരത്‌കുമാര്‍, ശ്രീകാന്ത്, ഖുശ്‌ബു, സംയുക്ത, ജയ സുധ, സംഗീത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Vamshi Paidipally Tamil debut: വംശി പൈഡിപ്പള്ളിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജു ആണ് സിനിമയുടെ നിര്‍മാണം. കാര്‍ത്തിക് പളനിയാണ് ഛായാഗ്രഹണം. പ്രവീണ്‍ കെ.എല്‍ ചിത്രസംയോജനവും നിര്‍വഹിക്കും.
Varisu Pongal release: തമന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് വിജയ് ചിത്രത്തിന് വേണ്ടി തമന്‍ സംഗീതം നല്‍കുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. തമിഴിലും തെലുഗുവിലുമായി ചിത്രം ഒരേസമയം തിയേറ്ററുകളിലെത്തും.
Also Read: രഞ്ജിതമെ ആടിപ്പാടി വിജയ്; വാരിസ് പ്രൊമോ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമത്