ക്യാംപസ് ത്രില്ലർ പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം 'താളി'ന്‍റെ ഉദ്വേഗജനകമായ ടീസർ റിലീസായി (Thaal movie teaser). രാഹുൽ മാധവ്, ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് (Thaal movie lead actors).
നവാഗതനായ രാജാസാഗർ ആണ് സിനിമയുടെ സംവിധാനം (Thaal directed by Rajasaagar). മാധ്യമ പ്രവർത്തകനായ ഡോ. ജി കിഷോർ തന്‍റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് (Thaal real based campus story).
Also Read: ജ്ഞാനസാഗർ ദ്വാരക - സുധീർ ബാബു കൂട്ടുകെട്ടിന്‍റെ 'ഹരോം ഹര'; മലയാളം ടീസർ പുറത്തിറക്കി മമ്മൂട്ടി
ഒരു കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ്, പൂര്‍വ വിദ്യാർഥികളായ വിശ്വയും മിത്രനും ബാക്കിവച്ച അടയാളങ്ങൾ തേടി ഇറങ്ങിത്തിരിക്കുന്ന ഇന്നത്തെ വിദ്യാർഥികളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്.
- " class="align-text-top noRightClick twitterSection" data="">
പലരുടെയും ജീവിതത്തില്‍ ഈ സിനിമയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഉണ്ടാവാം. ക്യാംപസ് ത്രില്ലർ ജോണറിലുള്ള ചിത്രമാണെങ്കിലും സാധാരണ ക്യാംപസ് സിനിമകളിൽ നിന്നും വ്യത്യസ്‌തമായൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ താളിലെ ഗാനങ്ങള്‍ റിലീസ് ചെയ്‌തിരുന്നു. ചിത്രത്തിന് വേണ്ടി ബിജിബാൽ ഒരുക്കിയ രണ്ടുഗാനങ്ങളും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.
Also Read: തിയേറ്ററുകളില്‍ ഭയം നിറയ്‌ക്കാന്‍ 'ചൊവ്വാഴ്‌ച'; അജയ് ഭൂപതിയുടെ ഹൊറർ ചിത്രം നവംബർ 17ന്
രാഹുൽ മാധവ്, ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, രോഹിണി, സിദ്ധാർഥ് ശിവ, ദേവി അജിത്ത്, നോബി, മറീന, അരുൺകുമാർ, ശ്രീധന്യ, വിവിയ ശാന്ത് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഡിസംബർ 8നാണ് താള്‍ തിയേറ്ററുകളിലെത്തുക.
അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിഷീൽ കമ്പാട്ടി, മോണിക്ക കമ്പാട്ടി എന്നിവർ ചേര്‍ന്ന് ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. സിനു സിദ്ധാർഥ് ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിര്‍വഹിച്ചു. ബിജിബാൽ ആണ് സംഗീതം. ബി കെ ഹരിനാരായണൻ, രാധാകൃഷ്‌ണൻ കുന്നുംപുറം എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.
കല - രഞ്ജിത്ത് കോതേരി, വസ്ത്രാലങ്കാരം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - കരുൺ പ്രസാദ് , വിസ്‌ത ഗ്രാഫിക്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചു ഹൃദയ് മല്ല്യ, പ്രോജക്റ്റ് അഡ്വൈസർ - റെജിൻ രവീന്ദ്രൻ, ഡിജിറ്റൽ ക്ര്യൂ - ഗോകുൽ, വിഷ്‌ണു, ഡിസൈൻ - മാമി ജോ, പിആര്‍ഒ - പ്രതീഷ് ശേഖർ.