ETV Bharat / entertainment

അവന്തിക, ഡിസ്‌നി ഒറിജിനലിലെ ആദ്യ ഇൻഡോ-അമേരിക്കൻ നടി: സ്വപ്‌നം പോലൊരു സിനിമ യാത്ര

Avantika Vandanapu Cinematic journey : ബാലതാരമായി തെലുഗു സിനിമയിലൂടെ അരങ്ങേറ്റം...പിന്നീട് തമിഴുൾപ്പടെ സിനിമകൾ, ഇന്ന് ഹോളിവുഡിൽ തിളങ്ങുന്ന താരം. അവന്തിക വന്ദനപുവിനെ കുറിച്ചറിയാം

author img

By ETV Bharat Kerala Team

Published : Jan 18, 2024, 2:54 PM IST

Avantika Vandanapu  അവന്തിക വന്ദനപു  തെലുഗു നടി ഹോളിവുഡിൽ  Telugu girl Avantika in Hollywood
Avantika Vandanapu

ഹൈദരാബാദ്: പരസ്യങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ കൊച്ചുപെൺകുട്ടി, പിന്നീട് സിനിമകളിലും തിളങ്ങി. പറഞ്ഞുവരുന്നത് അവന്തിക വന്ദനപുവിനെ കുറിച്ചാണ്. 'ബ്രഹ്മോത്സവ'ത്തിൽ മഹേഷ് ബാബുവിന്‍റെ കസിനായും 'രാരണ്ടോയ് വെടുക ചുദ്ദം' എന്ന സിനിമയിൽ തിളങ്ങിയ അവന്തിക വന്ദനപു ഇപ്പോൾ ഹോളിവുഡിലും ചുവടുറപ്പിക്കുകയാണ് (Telugu girl Avantika Vandanapu Now shining as a youth star in Hollywood).

ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച് സോഷ്യൽ മീഡിയ സെൻസേഷനായി മാറിയിരിക്കുകയാണ് അവന്തിക. ജനിച്ചതും വളർന്നതും അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലാണെങ്കിലും അവന്തികയുടെ കുടുംബവേരുകൾ ആഴ്‌ന്നിറങ്ങിയിട്ടുള്ളത് തെലങ്കാനയിലാണ്. ഹൈദരാബാദ് ആണ് സ്വദേശം.

സോഫ്റ്റ്‌വെയർ എഞ്ചിനീയറും നിക്ഷേപകനുമാണ് അവന്തികയുടെ അച്ഛൻ ശ്രീകാന്ത്. അമ്മ അനുപമ റെഡ്ഡി അക്കൗണ്ടന്‍റും റിയൽ എസ്റ്റേറ്റ് ഏജന്‍റും കൺസൾട്ടന്‍റുമാണ്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ കലകളോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു അവന്തികയ്‌ക്ക്. അതുകൊണ്ടുതന്നെ മൂന്നാം വയസ് മുതൽ അവൾ നൃത്തവും സംഗീതവും അഭ്യസിച്ച് തുടങ്ങി. സിനിമയിൽ കരിയർ തിരഞ്ഞെടുത്തപ്പോൾ പൂർണപിന്തുണയുമായി മാതാപിതാക്കൾ അവന്തികയ്‌ക്കൊപ്പം നിന്നു.

ബാലതാരമായി അരങ്ങേറ്റം: നടി മാത്രമല്ല, നർത്തകിയും ഗായികയും മോഡലും കൂടിയാണ് അവന്തിക. നോർത്ത് അമേരിക്കയിൽ നടന്ന ഒരു ഇന്ത്യൻ ടിവി ഡാൻസ് റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടാൻ അവന്തികയ്‌ക്കായി. ഇതിന് ശേഷമാണ് അവന്തിക സിനിമാലോകത്തേക്ക് എത്തുന്നത്. മഹേഷ് ബാബുവിന്‍റെ 'ബ്രഹ്മോത്സവം' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം.

പിന്നീട് 'മനമന്ത', 'പ്രേമം', 'രാരണ്ടോയ് വേദുക ചുദ്ദം', 'ബാലകൃഷ്‌ണുഡു', 'ഓക്‌സിജൻ', 'അജ്ഞാതവാസി' തുടങ്ങിയ തെലുഗു - തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. വിവിധ ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും സ്റ്റീരിയോടൈപ്പുകൾക്ക് അതീതമായി വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ചെയ്യാനുള്ള തന്‍റെ സ്വപ്‌നത്തിൽ അവൾ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് ഹോളിവുഡ് എന്ന സ്വപ്‌നവുമായി തിരികെ യുഎസിലേക്ക് അവന്തിക പറന്നു.

ഹോളിവുഡ് സ്വപ്‌നവുമായി തിരികെ യുഎസിലേക്ക്: യുഎസിൽ എത്തിയ അവന്തിക അമേരിക്കൻ കൺസർവേറ്ററി തിയേറ്ററിൽ ചേർന്ന് അഭിനയ ക്ലാസുകളിൽ പങ്കെടുത്തു. ആയിടയ്‌ക്കാണ് ഡിസ്‌നി ചാനൽ 'സ്‌പിൻ' എന്ന സിനിമയ്‌ക്കായുള്ള ഓഡിഷൻ നടത്തുന്നുണ്ടെന്നറിഞ്ഞത്. ഓഡിഷനിൽ പങ്കെടുത്ത അവന്തികയ്‌ക്ക് മുന്നിൽ ഒരു പുത്തൻ ലോകമാണ് തുറക്കപ്പെട്ടത്.

ഡിജെയിൽ താൽപ്പര്യമുള്ള ഒരു എൻആർഐ യുവതിയുടെ വേഷമാണ് ആ ചിത്രത്തിൽ അവൾ അവതരിപ്പിച്ചത്. അതിന് ഒട്ടേറെ നിരൂപക പ്രശംസ ലഭിക്കുകയും ചെയ്‌തു. പിന്നാലെ നിരവധി അവസരങ്ങളും അവന്തികയെ തേടിയെത്തി. വിവിധ സീരിയലുകൾ, സിനിമകൾ, ആൽബങ്ങൾ എന്നിവയിലൂടെ അവൾ ആരാധകരെ നേടി.

അടുത്തിടെ 'മീൻ ഗേൾസ്' എന്ന ചിത്രത്തിലും താരം വേഷമിട്ടു. ഈ സിനിമയുടെ വിജയത്തോടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് അവന്തിക. പഠനത്തോടൊപ്പം തന്‍റെ കരിയറും കെട്ടിപ്പടുക്കുകയാണ് ഇന്നവൾ. ഇതെല്ലാം ഒരു ദിവസം കൊണ്ട് സാധ്യമായതല്ലെന്നും താൻ താണ്ടിയ വഴികൾ എളുപ്പമുള്ളതായിരുന്നില്ലെന്നും നടി പറയുന്നു.

വംശീയ വിവേചനമുൾപ്പടെ നേരിട്ട നാളുകൾ: ഏറെ കഷ്‌ടപ്പെട്ടാണ് താൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതെന്ന് അവന്തിക പറയുന്നു. വംശീയ വിവേചനം സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 'കുട്ടിയായിരുന്നപ്പോൾ നിറത്തിന്‍റെയും ശീലങ്ങളുടെയും പേരിൽ കാരണം എന്‍റെ സമപ്രായക്കാരെല്ലാം എന്നെ കളിയാക്കുമായിരുന്നു.

ആദ്യം അവരെ പിന്തുടരാനും അവരൊപ്പം കൂടാനും ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് പത്താം വയസിൽ ഞാൻ ഇന്ത്യയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് നമ്മുടെ സംസ്‌കാരം എത്ര മനോഹരമാണെന്ന് ഞാൻ കണ്ടെത്തുന്നത്. എന്‍റെ സ്വത്വത്തിൽ നാണിക്കേണ്ട കാര്യമല്ലെന്നും എനിക്ക് ബോധ്യമായി.

അമേരിക്കയിൽ തിരിച്ചെത്തിയത് മുതൽ, ആ ബോധ്യത്തിലാണ് ഞാൻ മുന്നോട്ട് പോയത്. ഹോളിവുഡിൽ എത്തിയപ്പോൾ ഒരിക്കൽ കൂടി എന്‍റെ നിറത്തിന്‍റെ പേരിൽ കളിയാക്കൽ നേരിടേണ്ടിവന്നു. ചിലർ പറഞ്ഞത് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനാണ്.

പക്ഷേ, വികാരങ്ങൾ വ്രണപ്പെട്ടാലും...ഇതിനൊക്കെ ചെവികൊടുത്താൽ ലക്ഷ്യത്തിലേക്ക് എത്തില്ല എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാൻ അസ്വസ്ഥയായില്ല. എന്‍റെ പാരമ്പര്യമൂല്യങ്ങൾ ഞാൻ ആത്മാവിനൊപ്പം തുടർന്നു. എന്ത് വസ്‌ത്രം ധരിച്ചാലും അതിനൊപ്പം ഞാൻ ഒരു ബ്ലബ് ധരിക്കാറുണ്ട്. അത് ഇപ്പോൾ എന്‍റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റ് കൂടിയാണ്'- അവന്തികയുടെ വാക്കുകൾ ഇങ്ങനെ.

ഡിസ്‌നി ഒറിജിനലിലെ ആദ്യ ഇൻഡോ-അമേരിക്കൻ നടി: ഡിസ്‌നി ചാനൽ ഒറിജിനൽ മൂവീസിൽ അഭിനയിക്കുന്ന ആദ്യ ഇൻഡോ-അമേരിക്കൻ പെൺകുട്ടിയായി അവന്തിക മാറി. സ്‌പിൻ എന്ന സിനിമയിലെ അവളുടെ റിയ കുമാർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'സീനിയർ ഇയർ' എന്ന കോമഡി ചിത്രത്തിലും നടി അഭിനയിച്ചു. അടുത്തിടെ റിലീസ് ചെയ്‌ത 'മീൻ ഗേൾസ്' എന്ന ചിത്രത്തിലെ കാരെൻ ഷെട്ടിയുടെ വേഷവും അവർക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.

'ദി ഗാർഡിയൻ' മാസികയിലെ പ്രശസ്‌ത നിരൂപകൻ പീറ്റർ ബ്രാഡ്‌ഷോ അവളുടെ അഭിനയത്തെ അഭിനന്ദിച്ചത് വാർത്തയായിരുന്നു. നിലവിൽ ഹൊറർസ്‌കോപ്പ് എന്ന ചിത്രത്തിമാണ് താരത്തിന്‍റേതായി റിലീസ് കാത്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

ഇതിന് പുറമെ 'എ ക്രൗൺ ഓഫ് വിഷസ്' എന്ന സിനിമയിൽ 'പ്രിൻസസ് ഗൗരി' എന്ന പ്രധാന കഥാപാത്രത്തെയും അവന്തിക അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ 'ഡയറി ഓഫ് എ ഫ്യൂച്ചർ പ്രസിഡന്‍റ്', 'മീര റോയൽ ഡിറ്റക്‌ടീവ്' എന്നിവയിലും നിരവധി വെബ് സീരീസുകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ സിനിമകളിൽ താൻ അഭിനയിക്കുമെന്നും ഹൈദരാബാദ് സ്വദേശിനിയായ അവന്തിക പറയുന്നു.

ALSO READ: 'പേപ്പട്ടി ലോറൻസ്', വില്ലനിൽ നിന്നും നായകനിലേക്ക് ; വിശേഷങ്ങളുമായി ശിവ ദാമോദർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.