Tamil Comedian Siva Narayan Murthy dies: പ്രമുഖ തമിഴ് ഹാസ്യ നടന്‍ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 68 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്‌ച രാത്രി 8.30നാണ് ശിവ നാരായണ മൂര്‍ത്തി അന്ത്യശ്വാസം വലിച്ചത്.
സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ നടന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടത്തി. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹത്തിന്‍റെ ജന്മനാട്ടിൽ സംസ്‌കാരം നടക്കും. തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടൈയ്ക്കടുത്തുള്ള പൊന്നാവരൻകോട്ട സ്വദേശിയാണ് ശിവ നാരായണ മൂർത്തി.
തമിഴ് സിനിമ മേഖലയ്‌ക്ക് തീരാനഷ്‌ടം തീര്‍ത്തിരിക്കുകയാണ് ശിവ നാരയണ മൂര്‍ത്തിയുടെ മരണം. ശരീര ഘടനയും മുഖ ഭാവവും കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ശിവ നാരായണ മൂര്‍ത്തി. ഏകദേശം 250ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
സംവിധായകനും നടനുമായ വിസുവാണ് തമിഴ് ചലച്ചിത്ര മേഖലയിലേക്ക് നടനെ പരിചയപ്പെടുത്തുന്നത്. 'പൂന്തോട്ടം' ആയിരുന്നു അരങ്ങേറ്റ ചിത്രം. പ്രമുഖ ഹാസ്യ താരങ്ങളായ വിവേകിനൊപ്പവും വടിവേലുവിനൊപ്പവും നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ വേഷമിട്ടിട്ടുണ്ട്.
സൂപ്പര്‍ താരങ്ങളായ രജനികാന്ത്, കമല്‍ ഹാസന്‍, അജിത് കുമാര്‍, വിജയ് തുടങ്ങിയവരുടെ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വിജയ്‌യുടെ 'വേലായുധം', സൂര്യയുടെ 'ഉന്നൈ നിനൈത്ത്', വിക്രം നായകനായ 'സാമി' തുടങ്ങിയ ചിത്രങ്ങളിലൂടെയും ശിവ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Also Read: കൃഷ്‌ണ ജി റാവു അന്തരിച്ചു ; വിടവാങ്ങിയത് കെജിഎഫിലടക്കം ശ്രദ്ധേയ വേഷത്തിലെത്തിയ നടന്‍