Chathuram sneak peak: റോഷന്‍ മാത്യു, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചതുരം'. സിനിമയുടെ സ്‌നീക്ക് പീക്ക് വീഡിയോയും പോസ്‌റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'ചതുര'ത്തിലെ റോഷന്‍ മാത്യുവിന്‍റെയും സ്വാസികയുടെയും ഇന്‍റിമേറ്റ് സീന്‍ അടങ്ങുന്ന വീഡിയോയും പോസ്‌റ്ററുമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Criticism on Chathuram video:സ്വാസികയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ സ്‌നീക്ക് പീക്ക് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി. 'ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? താങ്കളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല', ചതുരം സ്‌നീക്ക് പീക്ക് വീഡിയോക്ക് താഴെ ഒരാള്‍ കമന്‍റ് ചെയ്‌തു. 'സംസ്‌കാരം സമൂഹത്തിന്‍റെ ഭാഗമാണ്, ഏല്ലാവരും ഒരു പരിധി വരെയെങ്കിലും അതിനെ മാനിക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്നിടത്തല്ല, ആഭാസം കാണിക്കേണ്ടത്', മറ്റൊരാള്‍ കുറിച്ചു.
Swasika reacts on hatred comments: സോഷ്യല്‍ മീഡിയയില്‍ സദാചാര കമന്‍റുകള്‍ പെരുകിയതോടെ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക. 'അതെന്താ സ്‌ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്‌ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍റ്റ് ഓണ്‍ലി എന്ന് പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ഥം. അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ മാത്രം എന്നല്ല.
- " class="align-text-top noRightClick twitterSection" data="
">
സ്‌ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തിയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഒക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്‌ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല', സ്വാസിക കുറിച്ചു. ഇതോടെ സ്വാസികയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സ്വാസിക, റോഷന്‍ മാത്യു എന്നിവരെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലോപ്പസ് എന്നിവരും 'ചതുര'ത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. ചിത്രം ഓഗസ്‌റ്റില്‍ റിലീസ് ചെയ്യുമെന്ന് സിദ്ധാര്‍ഥ് നേരത്തെ അറിയിച്ചിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് വിനോയ് തോമസും സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മാണം.
Sidharth Bharathan latest movies: സൗബിന്‍ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'ജിന്ന്' ആണ് സിദ്ധാര്‍ഥിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.