വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രമാണ് 'എക്‌സിറ്റ്'. 'എക്‌സിറ്റി'ന്‍റെ ക്യാരക്‌ടർ പോസ്‌റ്റർ റിലീസ് ചെയ്‌തു (Exit Character Poster released). ചിത്രത്തിലെ വിശാഖ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ക്യാരക്‌ടർ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
പൂര്‍ണമായും ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന വിശാലിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. നടനും സംവിധായകനുമായി ബേസിൽ ജോസഫ്, ഷൈൻ ടോം ചാക്കോ, ആൻ്റണി വർഗീസ്, അന്ന രേഷ്‌മ രാജൻ എന്നിവരുടെ ഫേസ്‌ബുക്ക് പേജുകളിലൂടെയാണ് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. നേരത്തെ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു (Exit First Look Poster). ടൊവിനോ തോമസാണ് 'എക്‌സിറ്റ്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിലാണ് 'എക്‌സിറ്റ്' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലറായ 'എക്‌സിറ്റ്' (Survivor Thriller Exit) ഒറ്റ രാത്രി നടക്കുന്ന കഥയാണ് പറയുന്നത്. സംഭാഷണം ഇല്ലാതെ, അനിമൽ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് 'എക്‌സിറ്റ്' എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രപശ്ചാത്തലം. വിശാഖിനെ കൂടാതെ 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ശ്രീറാം, ഹരീഷ് പേരടി, റെനീഷ റഹ്മാൻ, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഒരേസമയം മലയാളം, തമിഴ് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നവാഗതനായ അനീഷ് ജനാർദ്ദനനാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്ലൂം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ വേണു ഗോപാലകൃഷ്‌ണൻ ആണ് നിര്‍മാണം. റിയാസ് നിജാമുദ്ദീൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. വിമൽജിത്ത് വിജയൻ, ധനുഷ് ഹരികുമാർ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം
കലാസംവിധാനം - എം കോയാസ്, ആക്ഷൻ - റോബിൻച്ച, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്‌ടർ - അമൽ ബോണി, ആ സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ഡിസൈൻസ് - യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പിആർഒ - പി ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.