Mammootty Jyothika movie Kaathal: മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാതല്‍'. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ താരത്തിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇടത് സ്ഥാനാര്‍ഥിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഫ്ലക്‌സ് ബോര്‍ഡിന്‍റെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മാത്യു ദേവസി. ടോര്‍ച്ചാണ് ചിഹ്നം. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ഥനയുമായാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
-
From #KaathalTheCore ✌️#Mammootty @mammukka pic.twitter.com/lF9lENkTRN
— Mammootty Fans Club (@MammoottyFC369) November 8, 2022 " class="align-text-top noRightClick twitterSection" data="
">From #KaathalTheCore ✌️#Mammootty @mammukka pic.twitter.com/lF9lENkTRN
— Mammootty Fans Club (@MammoottyFC369) November 8, 2022From #KaathalTheCore ✌️#Mammootty @mammukka pic.twitter.com/lF9lENkTRN
— Mammootty Fans Club (@MammoottyFC369) November 8, 2022
Suriya in Kaathal location: 'കാതല്‍' ലൊക്കേഷനില്‍ സൂര്യയും എത്തിയിരിക്കുകയാണ്. ഇതിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മലയാളത്തിന്‍റെ മെഗാസ്‌റ്റാറിനൊപ്പം നടിപ്പിന്‍ നായകന്‍ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്.
-
Exclusive @Suriya_offl Cooking Biriyani At #Kaathal Movie Location #Suriya42 pic.twitter.com/VAtGrJS5W0
— Kerala Suriya Fans - KSF ™ (@KSF_Offl) November 9, 2022 " class="align-text-top noRightClick twitterSection" data="
">Exclusive @Suriya_offl Cooking Biriyani At #Kaathal Movie Location #Suriya42 pic.twitter.com/VAtGrJS5W0
— Kerala Suriya Fans - KSF ™ (@KSF_Offl) November 9, 2022Exclusive @Suriya_offl Cooking Biriyani At #Kaathal Movie Location #Suriya42 pic.twitter.com/VAtGrJS5W0
— Kerala Suriya Fans - KSF ™ (@KSF_Offl) November 9, 2022
Jyothika back to Malayalam cinema: തെന്നിന്ത്യന്‍ താരസുന്ദരി ജ്യോതികയാണ് ചിത്രത്തില്‍ നായികയായെത്തുക. 'കാതലി'ന്‍റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ലാലു അലക്‌സ്, സുധി കോഴിക്കോട്, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ആദര്‍ശ് സുകുമാരന്‍, ജോസി സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Jeo Baby Movie: ജിയോ ബേബിയാണ് സംവിധാനം. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്', 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'കുഞ്ഞു ദൈവം', 'രണ്ടു പെണ്‍കുട്ടികള്‍' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ജിയോ ബേബി. ആദര്‍ശ് സുകുമാരന്‍റേതാണ് തിരക്കഥ. സാലു കെ തോമസ് ഛായാഗ്രഹണവും, ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങും നിര്‍വഹിക്കുന്നു. മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം.
Mammootty company movies: 'റോഷാക്കി'ന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. ഇതോടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് 'കാതലി'ന്‍റെ വിതരണം.
Also Read: മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ജ്യോതിക എത്തി, കാതല്‍ ലൊക്കേഷനില്‍ നടി