ETV Bharat / entertainment

'സ്‌നേഹവും ബഹുമാനവും'; ക്രിക്കറ്റ് ഇതിഹാസവും നടിപ്പിന്‍ നായകനും കണ്ടുമുട്ടിയപ്പോള്‍...

മുംബൈയില്‍ വച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും സൂര്യയും കണ്ടുമുട്ടി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Suriya meets Sachin Tendulkar in Mumbai  Suriya meets Sachin Tendulkar  Respect and Love  സ്‌നേഹവും ബഹുമാനവും  ക്രിക്കറ്റ് ഇതിഹാസവും നടിപ്പിന്‍ നായകനും  Suriya wrote Respect and Love in Instagram post  Suriya has been making a lot of trips to Mumbai  Suriya upcoming movies  Suriya is now making his entry into Bollywood  Suriya opted out of Bala movie Vanangaan  Bala said in a statement  Suriya opt from Vanangaan  Suriya latest movies  സച്ചിന്‍ ടെണ്ടുല്‍ക്കറും സൂര്യയും കണ്ടുമുട്ടി  സൂര്യ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസവും നടിപ്പിന്‍ നായകനും കണ്ടുമുട്ടിയപ്പോള്‍
author img

By

Published : Feb 16, 2023, 4:15 PM IST

Suriya meets Sachin Tendulkar in Mumbai: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തെന്നിന്ത്യന്‍ താരം സൂര്യയും കണ്ടുമുട്ടി. മുംബൈയില്‍ വച്ചായിരുന്നു താരങ്ങളുടെ ഈ കൂടിക്കാഴ്‌ച. സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള കൂടിക്കാഴ്‌ച്ചയുടെ ചിത്രം നടിപ്പിന്‍ നായകന്‍ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.

Suriya wrote Respect and Love in Instagram post: 'സ്‌നേഹവും ബഹുമാനവും' എന്ന അടിക്കുറിപ്പോടു കൂടിയാണ് സച്ചിനൊപ്പമുള്ള ചിത്രം സൂര്യ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, എവിടെവച്ച് എങ്ങനെയാണ് ഈ കൂടിക്കാഴ്ച എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. സൂര്യയുടെ പോസ്‌റ്റിന് പിന്നാലെ ഹാര്‍ട്ട് ഇമോജികളും തീ ഇമോജികളുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Suriya has been making a lot of trips to Mumbai: ഭാര്യ ജ്യോതികയ്‌ക്കും മക്കള്‍ക്കും ഒപ്പം മുംബൈയിലേയ്‌ക്ക് താമസം മാറിയതോടെ ഈയിടെയായി സൂര്യ ധാരാളം യാത്രകള്‍ ചെയ്യുന്നുണ്ട്. സൂര്യയുടെ യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യാറുണ്ട്.

Suriya upcoming movies: സംവിധായകന്‍ ശിവയ്‌ക്കൊപ്പമുള്ള ഇതുവരെ പേരിടാത്ത തമിഴ്‌ സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. കമല്‍ ഹാസന്‍ ചിത്രം 'വിക്ര'മിലായിരുന്നു സൂര്യ ഏറ്റവും ഒടുവിലായി വേഷമിട്ടത്. 'വിക്ര'മില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്.

Suriya latest movies: അതിഥി വേഷമായിരുന്നെങ്കിലും സുപ്രധാന വേഷമായിരുന്നു താരം കൈകാര്യം ചെയ്‌തത്. റോളക്‌സ്‌ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിച്ചത്. 'എതര്‍ക്കും തുനിന്ദവന്‍' ആയിരുന്നു സൂര്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Suriya is now making his entry into Bollywood: അതേസമയം ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍ താരം. സൂര്യയുടെ തന്നെ കമ്പനിയായ 2ഡി എന്‍റര്‍ടെയിന്‍മെന്‍റ്‌ നിര്‍മിക്കുന്ന 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ നിര്‍മാണ തിരക്കിലാണിപ്പോള്‍ താരം. 'സൂരറൈ പോട്ര്' ഹിന്ദി റീമേക്കില്‍ അക്ഷയ്‌ കുമാറും ഭൂമി പെഡനേക്കറുമാണ് കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നത്. 'സ്‌റ്റാര്‍ട്ട് അപ്' എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി റീമേക്കില്‍ സൂര്യ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Suriya opted out of Bala movie Vanangaan: അടുത്തിടെയാണ് സംവിധായകന്‍ ബാലയുടെ തമിഴ് ചിത്രം 'വണങ്കാനി'ല്‍ നിന്നും സൂര്യ പിന്‍മാറിയത്. സൂര്യയും ബാലയും ഒന്നിച്ചെത്തുന്ന മൂന്നാമത്തെ ചിത്രമായിരുന്നു 'വണങ്കാന്‍'. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും സംഭവിക്കാനിരിക്കെ പരസ്‌പര ധാരണയെ തുടര്‍ന്നാണ് സൂര്യ ഈ പ്രോജക്‌ടില്‍ നിന്നും പിന്‍മാറിയത്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയ ശേഷം കഥ സൂര്യയ്‌ക്ക് അനുയോജ്യമാകുമോ എന്ന് താരത്തിന് സംശയമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാല പറഞ്ഞു.

Bala said in a statement about Suriya opt from Vanangaan: എന്‍റെ സഹോദരന്‍ സൂര്യയ്‌ക്കൊപ്പം 'വണങ്കാന്‍' എന്ന ചിത്രം സംവിധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം, ഈ കഥ സൂര്യയ്‌ക്ക് ചേരുമോ എന്ന സംശയം എനിക്കിപ്പോള്‍ ഉണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്‌ക്ക് പൂര്‍ണ വിശ്വാസമാണ്.

ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവുമുള്ള എന്‍റെ സഹോദന് ഞാനൊരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുതെന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ എന്‍റെ കടമയാണ്. അതിൽ വിഷമം തോന്നിയെങ്കിലും എന്‍റെ ഏറ്റവും നല്ല താല്‍പ്പര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. - സൂര്യയുടെ പിന്‍മാറ്റത്തെ കുറിച്ച് സംവിധായകന്‍ ബാല ട്വിറ്റില്‍ കുറിച്ചത് ഇപ്രകാരമാണ്.

Also Read: മൃണാള്‍ ഠാക്കൂര്‍ ഇനി സൂര്യയ്‌ക്കൊപ്പം ; തെന്നിന്ത്യയില്‍ അരങ്ങേറ്റത്തിനൊരുങ്ങി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.