മുംബൈ: തമിഴ് സൂപ്പര്‍ താരം സൂര്യയ്‌ക്കും, ബോളിവുഡ് താരം കജോളിനും ഓസ്‌കര്‍ 2022 കമ്മിറ്റി അംഗമാകാന്‍ ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്‌ചയാണ് പ്രഖ്യാപിച്ചത്.
397 new Academy members: മലയാളിയായ റിന്‍റു തോമസും ('റൈറ്റിങ് വിത്ത് ഫയര്‍' സംവിധായിക) ഈ പട്ടികയില്‍ ഇടംപിടിച്ചു. സംവിധായകരായ സുഷ്‌മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്‌തി എന്നിവര്‍ ഉള്‍പ്പടെ 397 പുതിയ അംഗങ്ങളെയാണ് ഈ വര്‍ഷം അക്കാദമി അംഗത്വം നല്‍കാന്‍ ക്ഷണിച്ചിട്ടുള്ളത്. സിനിമയുടെ വിവിധ മേഖലകളില്‍ ഇവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ തിരഞ്ഞെടുപ്പ്.
ഓസ്‌കര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ കൂടിയാണ് സൂര്യ. ഓസ്‌കര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രമായി അഭിനയിച്ച 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നീ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 2021 ഓസ്‌കര്‍ നോമിനേഷനില്‍ 'സൂരറൈ പോട്ര്' ഇടംപിടിക്കുകയും ചെയ്‌തു. 'മൈ നെയിം ഈസ് ഖാന്‍', 'കഭി ഖുഷി കഭി ഗം' എന്നീ ചിത്രങ്ങളിലൂടെയാണ് കജോളിന് ഓസ്‌കര്‍ കമ്മിറ്റിയിലേക്കുള്ള ക്ഷണം ലഭിച്ചത്.
Suriya Kajol get invited to become members of academy: സൂര്യ, കജോള്‍ എന്നിവരെ കൂടാതെ ഡോക്യുമെന്‍ററി സംവിധായകരായ സുഷ്‌മിത് ഘോഷ്, റിന്‍റു തോമസ് എന്നിവരാണ് ക്ഷണം ലഭിച്ച മറ്റ് ഇന്ത്യക്കാര്‍. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിച്ച 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ഡോക്യുമെന്‍ററിയാണ് സുഷ്‌മിത് ഘോഷിനെയും, റിന്‍റു തോമസിനെയും ഈ ബഹുമതിക്ക് അര്‍ഹരാക്കിയത്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററിയാണ് റൈറ്റിങ് വിത്ത് ഫയര്‍. തലാഷ്, ഗല്ലി ബോയ്, ഗോള്‍ഡ് എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്‌തി.
ചൊവ്വാഴ്‌ച രാത്രി അക്കാദമി വെബ്‌സൈറ്റില്‍ വന്ന പ്രസ്‌താവനയിലാണ് നാടക-ചലച്ചിത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരന്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്‌തത്. പ്രൊഫഷണല്‍ യോഗ്യതയ്‌ക്ക് പുറമെ വ്യത്യസ്‌ത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രാതിനിത്യം, സമത്വം എന്നിവയും അംഗത്വ തിരഞ്ഞെടുപ്പില്‍ യോഗ്യതയായി.
-
#Suriya - Oscar awards Academy Member 😎🔥🔥#JaiBhim #SooraraiPottru pic.twitter.com/DJYeXXr0sm
— Fukkard (@Fukkard) June 29, 2022 " class="align-text-top noRightClick twitterSection" data="
">#Suriya - Oscar awards Academy Member 😎🔥🔥#JaiBhim #SooraraiPottru pic.twitter.com/DJYeXXr0sm
— Fukkard (@Fukkard) June 29, 2022#Suriya - Oscar awards Academy Member 😎🔥🔥#JaiBhim #SooraraiPottru pic.twitter.com/DJYeXXr0sm
— Fukkard (@Fukkard) June 29, 2022
2022ലെ അംഗത്വ തെരഞ്ഞെടുപ്പില്‍ 44% സ്‌ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്. 37% പേര്‍ പ്രാതിനിധ്യം കുറഞ്ഞ വംശീയത നേരിടുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 50% പേര്‍ അമേരിക്കയ്‌ക്ക് പുറത്തുള്ള 53 രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അക്കാദമിയുടെ പ്രസ്‌താവനയില്‍ പറയുന്നു.
ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, എ.ആര്‍ റഹ്മാന്‍, അലി ഫസല്‍, പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍ നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ തുടങ്ങിയവര്‍ ഇതിനോടകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.
Also Read: 'അക്ഷയ് കുമാറിനെ കാണുന്നത് നൊസ്‌റ്റാള്‍ജിക് അനുഭവം' ; അതിഥി വേഷം ഉറപ്പിച്ച് സൂര്യ