സുരേഷ് ഗോപിയുടെ 64ാം പിറന്നാള്‍ ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ഇരുവരും മുന്‍കൈയ്യെടുത്ത് നടന്‍റെ പിറന്നാളാഘോഷം കെങ്കേമമാക്കിയത്. കേക്കുമുറിച്ചായിരുന്നു ആഘോഷം.
വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയില്‍ തിരിച്ചെത്തിയ സുരേഷ് ഗോപിക്ക് പിറന്നാളാഘോഷം സ്വീകരണവുമായി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചു. ഒന്നിച്ചുള്ള സിനിമകള്‍ കുറവാണെങ്കിലും ദൃഢമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മൂന്ന് താരങ്ങളും.
ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. മാസ് എന്‍റര്‍ടയ്‌നറുകളാണ് നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.