സുരേഷ് ഗോപി Suresh Gopi നായകനായെത്തുന്ന പുതിയ ചിത്രമാണ് ജെഎസ്കെ (ജാനകി v/s സ്‌റ്റേറ്റ് ഓഫ് കേരള. സൂപ്പര്‍താര ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ്.
പ്രവീണ്‍ നാരായണന്‍ ആണ് സിനിമയുടെ സംവിധാനം. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുരേഷ് ഗോപി വക്കീലിന്‍റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം നടന്‍ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജെഎസ്കെയ്‌ക്ക് ഉണ്ട്.
സിനിമയില്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും അഭിനയിക്കുന്നുണ്ട്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായി മാധവ്, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് അനുഗ്രഹം വാങ്ങിയത്.
- " class="align-text-top noRightClick twitterSection" data="">
സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്‌ണ എന്നിവരും മാധവിനൊപ്പം ഉണ്ടായിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.
അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും വേഷമിടും. രെണദിവ് ആണ് ഛായാഗ്രഹണം. സംജിത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കും. ഗിരീഷ് നാരായണനാണ് സംഗീതം. കോസ്‌മോസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ കിരണ്‍ ആണ് സിനിമയുടെ നിര്‍മാണം.
അതേസമയം മേ ഹൂം മൂസ ആണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, ജോണി ആന്‍റണി, പൂനം ബജ്‌വ, മേജര്‍ രവി, അശ്വിനി റെഡ്ഡി, ശശാങ്കന്‍ മയ്യനാട്, മിഥുന്‍ രമേശ്, ശരണ്‍, സ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗരുഡന്‍ ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ പ്രോജക്‌ട്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് സിനിമയുടെ നിര്‍മാണം. മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ. നവാഗതനായ അരുണ്‍ വര്‍മ്മയാണ് സിനിമയുടെ സംവിധാനം.
നീണ്ട കാത്തിരിപ്പിനൊടുവില്‍ സുരേഷ് ഗോപിയും ബിജു മേനോനും ഗരുഡന്‍ സിനിമയിലൂടെ ഒന്നിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സൂപ്പര്‍ കോമ്പോ ഒരുമിച്ചെത്തുന്നത്.
സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാകും 'ഗരുഡന്‍' എന്നാണ് ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. സുരേഷ് ഗോപിയുടെയും ബിജു മേനോന്‍റെയും കണ്ണുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരുന്നു ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍.
'കളിയാട്ടം', 'എഫ്‌ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്‌റ്റ്യന്‍ ബ്രദേഴ്‌സ്', 'പത്രം', 'കിച്ചാമണി എംബിഎ' എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ക്രിസ്‌റ്റ്യന്‍ ബ്രദേഴ്‌സിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ചെത്തിയത്. 2018ല്‍ ജോഷി സംവിധാനം ചെയ്‌ത ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ്, ശരത് കുമാര്‍ എന്നിവരും മുഖ്യ വേഷങ്ങളില്‍ എത്തി.
Also Read: അച്ഛന്‍റെ സിനിമയില്‍ അരങ്ങേറ്റം; ഗോകുലിന് പിന്നാലെ മാധവും വെള്ളിത്തിരയിലേക്ക്