ETV Bharat / entertainment

വാക്ക് മാറാതെ സുരേഷ് ഗോപി: മിമിക്രി താരങ്ങൾക്കുള്ള രണ്ടു ലക്ഷം രൂപ കൈമാറി - Suresh Gopi helping hands to mimicry artists

Suresh Gopi helping hands to mimicry artists: ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ്‌ ഗോപി മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്‌. ഇതുവരെ ആറ് ലക്ഷം രൂപ സുരേഷ്‌ ഗോപി സംഘടനയ്‌ക്ക് നല്‍കി കഴിഞ്ഞു.

Suresh Gopi donates two lakhs to mimicry artists  വാക്ക് പാലിച്ച് സുരേഷ്‌ ഗോപി  Suresh Gopi helping hands to mimicry artists  Suresh Gopi latest movies
വീണ്ടും വാക്ക് പാലിച്ച് സുരേഷ്‌ ഗോപി; 2 ലക്ഷം രൂപ നാദിര്‍ഷയ്‌ക്ക് കൈമാറി താരം
author img

By

Published : Jun 20, 2022, 10:22 AM IST

Suresh Gopi donates two lakhs to mimicry artists: പറഞ്ഞ വാക്കു പാലിച്ച് സുരേഷ്‌ ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സ്‌ തുക കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട്‌ ലക്ഷം രൂപ മിമിക്രി കലാകാരന്‍മാരുടെ സംഘടനയ്‌ക്ക് നല്‍കുമെന്ന വാക്ക് വീണ്ടും പാലിച്ച് താരം. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന 'എസ്‌ജി 255' എന്ന്‌ താത്‌ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ്‌ തുകയാണ് സുരേഷ്‌ ഗോപി മിമിക്രി ആര്‍ട്ടിസ്‌റ്റ്‌ അസോസിയേഷന്‍ പ്രസിഡന്‍റ്‌ നാദിര്‍ഷയ്‌ക്ക് കൈമാറിയത്‌.

മാജിക്‌ ഫ്രെയിംസും ലിസ്‌റ്റിന്‍ സ്‌റ്റീഫനുമായി ചേര്‍ന്നാണ് 'എസ്‌ജി 255' ഒരുക്കുന്നത്‌. ഇക്കാര്യം സുരേഷ്‌ ഗോപിയും നാദിര്‍ഷയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു. പങ്കുവച്ച പോസ്‌റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് രംഗത്തെത്തിയത്‌.

  • " class="align-text-top noRightClick twitterSection" data="">

Suresh Gopi helping hands to mimicry artists: നേരത്തെ 'ഒറ്റക്കൊമ്പന്‍' എന്ന സിനിമയുടെ അഡ്വാന്‍സും താരം മിമിക്രി കലാകാരന്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതുവരെ ആറ് ലക്ഷം രൂപ സുരേഷ്‌ ഗോപി സംഘടനയ്‌ക്ക് നല്‍കി കഴിഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് താരം മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്‌. മിമിക്രി അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ട്‌ ലക്ഷം രൂപ സംഭാവനയായി നല്‍കുമെന്ന് സുരേഷ്‌ ഗോപി അറിയിച്ചിരുന്നു.

Suresh Gopi latest movies: ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' ആണ് സുരേഷ്‌ ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മകന്‍ ഗോകുല്‍ സുരേഷ്‌ സുരേഷ്‌ ഗോപിക്കൊപ്പം ആദ്യമായി വേഷമിടുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. 'സലാം കശ്‌മീരിന്' ശേഷം ജോഷിയും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന സിനിമയാണ് 'പാപ്പന്‍'. തലമുറകളുടെ സംഗമം കൂടിയാണ് ജോഷിയുടെ 'പാപ്പന്‍'. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്‌ടറായി മകന്‍ അഭിലാഷ്‌ ജോഷിയുമുണ്ട്‌. നിര്‍മാതാവ് ഡേവിഡ്‌ കാച്ചപ്പിള്ളിയുടെ മകന്‍ അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം.

എബ്രഹാം മാത്യൂസ്‌ 'പാപ്പന്‍' ഐപിഎസ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ്‌ ഗോപി അവതരിപ്പിക്കുന്നത്‌. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ ആശ ശരത്ത്‌, നൈല ഉഷ, നീത പിള്ള, കനിഹ, ചന്ദുനാഥ്‌, ടിനി ടോം, വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Also Read: 'എന്തൊരു മനുഷ്യനാണ്? സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അറിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.