ഹൈദരാബാദ്: സുഹാന ഖാന്‍റെ പുതിയ കരിയർ തുടക്കത്തിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. സൗന്ദര്യവർധക വസ്‌തുക്കളുടെ നിർമാണ കമ്പനിയായ മെയ്‌ബെലൈനിന്‍റെ ബ്രാൻഡ് അംബാസിഡറുകളിലൊരാളായി സുഹാന ഖാൻ മീഡിയയ്‌ക്ക് മുന്നിൽ എത്തിയതിനെയാണ് പിതാവ് ഷാരൂഖ് ഖാൻ സമൂഹ മാധ്യമത്തിലൂടെ അഭിനന്ദിച്ചത്. മക്കളുടെ നേട്ടങ്ങളിൽ എപ്പോഴും പൂർണ പിന്തുണയും അഭിമാനവും കൊള്ളുന്ന പിതാവ് കൂടിയാണ് കിങ് ഖാൻ.
Shah Rukh Khan congratulate suhana Khan: 'അഭിനന്ദനങ്ങൾ മെയ്‌ബെലൈൻ ബേട്ട, നന്നായി വസ്‌ത്രം ധരിച്ചു, നന്നായി സംസാരിച്ചു, നന്നായി ചെയ്‌തു.. ഏതെങ്കിലും ക്രെഡിറ്റ് ഞാൻ എടുക്കുന്നെങ്കിൽ അത് നന്നായി വളർത്തിയതിന്‍റെയാണ്. ചുവപ്പിൽ മനോഹരിയായ എന്‍റെ ലിറ്റിൽ ലേഡി, ഐ ലവ് യു.. 'കൽ ഹോന ഹോ സിനിമയിലെ പ്രിറ്റി വുമൺ ഗാനം പശ്ചത്തലത്തിലുള്ള സൂഹാന ഖാന്‍റെ വീഡിയോ പങ്കിട്ട് സൂപ്പർ താരം സമൂഹമാധ്യമത്തിൽ എഴുതി. പിതാവിന്‍റെ അഭിനന്ദന പോസ്‌റ്റിന് മറുപടിയായി 'തിരിച്ചും സ്‌നേഹം, വളരെ മനോഹരം ' എന്ന് സൂഹാന കമന്‍റിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Shah Rukh Khan about suhana's movie poster: സുഹാന ഖാന്‍റെ ആദ്യ ചിത്രമായ ദി ആർച്ചീസിലെ താരപുത്രിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കുവച്ചപ്പോൾ ഷാരൂഖ് ഹൃദയം തൊടുന്ന മറ്റൊരു കുറിപ്പ് കൂടെ പങ്കുവച്ചിരുന്നു. 'സുഹാന ഖാൻ ഓർക്കുക, നിനക്ക് ഒരിക്കലും എല്ലാം തികഞ്ഞ ഒരാളാകാൻ കഴിയില്ല... എന്നാൽ, നീ നീയായി തന്നെയിരിക്കുന്നത് അതിന് സമമാണ്. ഒരു നടിയെന്ന നിലയിൽ ദയയും സ്‌നേഹവും പ്രകടിപ്പിക്കുക. കയ്യടികൾ നിനക്ക് കരുതിവയ്‌ക്കാനുള്ളതല്ല... സ്‌ക്രീനിൽ അവശേഷിക്കുന്ന ഭാഗം എപ്പോഴും നിനക്കുള്ളതായിരിക്കും... നീ ഒരുപാട് മുന്നോട്ട് പോയി.. എന്നാൽ ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള പാത അവസാനിക്കാത്തതാണ്... മുന്നോട്ട് നീങ്ങുക, കഴിയുന്നത്ര പുഞ്ചിരിക്കുക.. മറ്റൊരു അഭിനേതാവ് കൂടി ജനിക്കുന്നു..' ഷാരൂഖ് എഴുതി.
ഷാരൂഖിന്‍റെ മൂത്ത മകനായ ആര്യൻ ഖാനും ചലച്ചിത്ര മേഖലയിൽ തിളങ്ങാനൊരുങ്ങുകയാണ്. എന്നാൽ നടനെന്ന നിലയിൽ തിരശീലയ്‌ക്ക് മുൻപിൽ വരാതെ കാമറയ്‌ക്ക് പുറകിൽ പ്രവർത്തിക്കാനാണ് ആര്യന്‍റെ ശ്രമം. നെറ്റ്‌ഫ്ലിക്‌സിൽ ഒരുങ്ങുന്ന വെബ് സീരിസിന്‍റെ തിരക്കഥ പൂർത്തിയാക്കിയതായി ആര്യൻ ഖാൻ തന്നെ സമൂഹമാധ്യമത്തിലൂടെ മുൻപ് അറിയിച്ചിരുന്നു. ഷാരൂഖ് ഖാൻ മകന്‍റെ ഏറ്റവും പുതിയ പ്രൊജക്‌റ്റിനെ അഭിനന്ദിക്കാൻ അവിടേയും മറന്നിരുന്നില്ല. റെഡ് ചില്ലീസ് എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ ഷാരൂഖ് ഖാൻ തന്നെയാണ് മകന്‍റെ ചിത്രം നിർമിക്കുന്നത്.
also read: ഈഡനിൽ ഒരുമിച്ച് രാജാക്കൻമാർ; കോലിക്കൊപ്പം ചുവടുവെച്ച് ഷാരൂഖ് ഖാൻ, വൈറലായി വീഡിയോ