ETV Bharat / entertainment

'ആര്‍ആര്‍ആറി'നുള്ള അംഗീകാരങ്ങള്‍ ജീവിതത്തിലെ എല്ലാ സ്‌ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നു' ; ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരശേഷം എസ് എസ് രാജമൗലി

ആര്‍ആര്‍ആറിന് ലഭിച്ച ബഹുമതികള്‍ തന്‍റെ ജീവിതത്തിലെ എല്ലാ സ്‌ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന്‍ എസ്എസ് രാജമൗലി

SS Rajamouli says Mera Bharat Mahan  28th Critics Choice Awards  Critics Choice Awards  SS Rajamouli  Mera Bharat Mahan  Rajamouli has made India proud once again  Rajamouli about his mother while accepting honor  Rajamouli about his wife while accepting award  Rajamouli about Bharat  RRR wins International awards  All about RRR  എന്‍റെ രാജ്യം മഹത്തരമാണ്  ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രാജമൗലി  രാജമൗലി  ആര്‍ആര്‍ആര്‍  ക്രിട്ടിക്‌സ്‌ ചോയിസ് അവാര്‍ഡ്  ആര്‍ആര്‍ആറിന് ക്രിട്ടിക്‌സ്‌ ചോയിസ് അവാര്‍ഡ്  ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്  ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്
ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രാജമൗലി
author img

By

Published : Jan 16, 2023, 6:01 PM IST

Rajamouli has made India proud once again : ഒരിക്കല്‍ കൂടി ഇന്ത്യയ്‌ക്ക് അഭിമാനമായി സംവിധായകന്‍ എസ്.എസ്.രാജമൗലി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ക്രിട്ടിക്‌സ്‌ അവാര്‍ഡിലും 'ആര്‍ആര്‍ആര്‍' ഏറെ തിളങ്ങി. 28ാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ ആര്‍ആര്‍ആര്‍ മികച്ച വിദേശഭാഷാ ചിത്രമായും 'നാട്ടു നാട്ടു' മികച്ച ഗാനമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

SS Rajamouli says Mera Bharat Mahan: തുടരെ തുടരെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണിപ്പോള്‍ രാജമൗലി. ഈ അവസരത്തില്‍ 'എന്‍റെ രാജ്യം മഹത്തരം' (മേരാ ഭാരത് മഹാന്‍) എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ ബഹുമതി തന്‍റെ ജീവിതത്തിലെ എല്ലാ സ്‌ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി രാജമൗലി പറഞ്ഞു. പ്രസംഗത്തില്‍ ആദ്യം തന്‍റെ അമ്മയെ കുറിച്ചാണ് രാജമൗലി വാചാലനായത്.

Rajamouli about his mother while accepting honor: 'കോമിക് പുസ്‌തകങ്ങളും കഥാ ഗ്രന്ഥങ്ങളും വായിക്കാന്‍ എന്‍റെ അമ്മ രാജ നന്ദിനി പ്രോത്സാഹിപ്പിച്ചിരുന്നു. എന്‍റെ സര്‍ഗാത്മകതയെ വളര്‍ത്തിയെടുക്കാനും അമ്മ ശ്രമിച്ചിരുന്നു. എനിക്ക് ഒരു അമ്മ ആയി തീര്‍ന്ന എന്‍റെ ഏട്ടത്തി(സിസ്‌റ്റര്‍ ഇന്‍ ലോ) ശ്രീവല്ലി, എന്‍റെ നല്ലതിനായി എന്നെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നു' - രാജമൗലി പറഞ്ഞു.

Rajamouli about his wife while accepting award: തന്‍റെ സിനിമകളുടെ കോസ്‌റ്റ്യൂം ഡിസൈനറായ ഭാര്യ രമയെ കുറിച്ചും രാജമൗലി പരാമര്‍ശിച്ചു. 'എന്‍റെ ഭാര്യ രമ. എന്‍റെ സിനിമകളുടെ കോസ്‌റ്റ്യൂം ഡിസൈനര്‍ ആണ്. അതിലുപരി എന്‍റെ ജീവിതത്തിന്‍റെ ഡിസൈനര്‍ കൂടിയാണ്. അവള്‍ ഇവിടെ ഇല്ലെങ്കില്‍ ഞാനും ഇവിടെയില്ല. എന്‍റെ പെണ്‍മക്കളുടെ പുഞ്ചിരി മതി എന്‍റെ ജീവിതം പ്രകാശിതമാകാന്‍ ' -രാജമൗലി പറഞ്ഞു.

Rajamouli about Bharat:മാതൃരാജ്യത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് രാജമൗലി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. 'എന്‍റെ രാജ്യം മഹത്തരമാണ് - ജയ്‌ ഹിന്ദ്' - രാജമൗലി പറഞ്ഞു.

Also Read: വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ഗോള്‍ഡന്‍ ഗ്ലോബിന് പിന്നാലെ ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം

RRR wins International awards: എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ തലക്കെട്ടുകള്‍ സൃഷ്‌ടിച്ചതിന് തൊട്ടുപിന്നാലെയാണ് 'ആര്‍ആര്‍ആറി'ന് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ ലഭിക്കുന്നത്.

All about RRR: രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ്‌ ദേവ്‌ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍ എന്നിവര്‍ അഭിനയിച്ച 'ആര്‍ആര്‍ആര്‍' രണ്ട് ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ സംബന്ധിക്കുന്ന സാങ്കല്‍പ്പിക കഥയും ബ്രിട്ടീഷ് രാജിനെതിരെയുള്ള അവരുടെ പോരാട്ടവുമാണ് പ്രമേയമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.