മുംബൈ: രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ താരനിബിഡമായ ഇഫ്‌താര്‍ വിരുന്നിനിടെ ബിഗ് ബോസ് താരവും നടിയും മോഡലും ഗായികയുമായ ഷഹനാസ് ഗില്ലിനെ ആലിംഗനം ചെയ്‌ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പുഞ്ചിരിച്ച് നില്‍ക്കുന്ന ഷഹനാസിനെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുന്ന ഷാരൂഖ് ഖാന്‍റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
ഗ്രേ സൽവാര്‍ സ്യൂട്ടില്‍ വലിയ ജിമിക്കിയുമണിഞ്ഞാണ് ഷഹനാസ് പാര്‍ട്ടിയിലെത്തിയത്. ദില്‍ജിത് ദോസാഞ്‌ജും, സോനം ബജ്‌വയും അഭിനയിച്ച 'ഹോൻസ്‌ല രാഖ്' എന്ന ചിത്രത്തിലാണ് ഷെഹ്‌നാസ് അവസാനമായി അഭിനയിച്ചത്. ഷാരൂഖാനെ കൂടാതെ ബോളിവുഡില്‍ നിന്നും സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഷില്‍പ ഷെട്ടി, ചങ്കി പാണ്ഡെ, കരണ്‍ സിംഗ് ഗ്രൊവര്‍, രാകുല്‍ പ്രീത് സിംഗ്, അലി ഗോണി, ജാസ്‌മിന്‍ ബസിന്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു.
Also Read: റെട്രോ ലുക്കില്‍ ആരാധക മനം കവര്‍ന്ന് ഷെഹ്‌നാസ് ഗില്‍; കാണാം ചിത്രങ്ങള്‍
2014ന് ശേഷം പരസ്‌പര വൈര്യം മറന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ച് വേദികൂടിയായിരുന്നു ഈ ഇഫ്‌താര്‍ വിരുന്ന്. പാര്‍ട്ടിയില്‍ ഷാറൂഖ്-സര്‍മാന്‍ ഫാന്‍സിനെയും ഉള്‍പ്പെടുത്തിയിരുന്നു.