'അരവിന്ദന്‍റെ അതിഥികള്‍' Aravindante Athidhikal ടീം വീണ്ടും ഒരുമിക്കുന്ന പുതിയ സിനിമ വരുന്നു. 'ഒരു ജാതി ജാതകം' Oru Jathi Jathakam എന്ന് പേരിട്ട ചിത്രത്തില്‍ ശ്രീനിവാസനും Sreenivasan വിനീത് ശ്രീനിവാസനുമാണ് Vineeth Sreenivasan പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം എറണാകുളത്താണ് ആരംഭിച്ചത്. 'അരവിന്ദന്‍റെ അതിഥികള്‍'ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഒരു ജാതി ജാതകം'.
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍ എന്നിവരെ കൂടാതെ അജു വര്‍ഗീസ്, മൃദുല്‍ നായര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ഇഷ തൽവാർ, നിഖില വിമൽ, സയനോര ഫിലിപ്പ്, ബാബു ആന്‍റണി, വിധു പ്രതാപ്, പിപി കുഞ്ഞികൃഷ്‌ണൻ, കയാദു ലോഹർ, അരവിന്ദ് രഘു, രഞ്ജി കങ്കോൽ, ശരത്ത് ശഭ, അമൽ താഹ, ഇന്ദു തമ്പി, ചിപ്പി ദേവസ്യ, രഞ്ജിത മധു, വർഷ രമേശ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
- " class="align-text-top noRightClick twitterSection" data="">
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് സിനിമയുടെ നിർമാണം. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കും. ഗാനരചന-മനു മഞ്ജിത്ത്, സംഗീത- ഗുണ ബാലസുബ്രമണ്യം.
Also Read: 'ഗാനമേളയ്‌ക്ക് ശേഷം വിനീത് കാറിലേക്ക് ഓടി രക്ഷപ്പെട്ടു'; സത്യാവസ്ഥ വെളിപ്പെടുത്തി സുനീഷ് വാരനാട്
രാകേഷ് മണ്ടോടി ആണ് തിരക്കഥയും സംഭാഷണവും. വിനീത് ശ്രീനിവാസന്‍റെ തിര, ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത 'ഗോദ' എന്ന സിനിമകള്‍ക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
കല - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം - സുജിത് മട്ടന്നൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ എബ്രാഹം, ക്രിയേറ്റീവ് ഡയറക്‌ടർ - മനു സെബാസ്റ്റ്യൻ, കോ റൈറ്റർ - സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ഷമീജ് കൊയിലാണ്ടി, കാസ്‌റ്റിങ് ഡയറക്‌ടർ - പ്രശാന്ത് പാട്യം, പരസ്യകല - അരുൺ പുഷ്ക്കരൻ, സ്‌റ്റില്‍സ് - പ്രേംലാൽ പട്ടാഴി, വിതരണം - വർണ്ണച്ചിത്ര, പിആർഒ - എഎസ് ദിനേശ്.
'കുറുക്കന്‍' ആണ് വിനീത് ശ്രീനിവാസന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. 'കുറുക്കനി'ലും വിനീതിനൊപ്പം അച്ഛന്‍ ശ്രീനിവാസന്‍ വേഷമിടുന്നുണ്ട്. നീണ്ട ഇടവേളയ്‌ക്ക് ശേഷം 'കുറുക്കനി'ലൂടെയാണ് ശ്രീനിവാസന്‍ വീണ്ടും സിനിമയിലേക്ക് തിരികെ എത്തുന്നത്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍.
'കുറുക്കനി'ല്‍ ഷൈന്‍ ടോം ചാക്കോയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ സുധീര്‍ കരമന, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ദിലീപ് മേനോൻ, അശ്വത് ലാല്‍, ജോജി ജോണ്‍, നന്ദന്‍ ഉണ്ണി, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, അന്‍സിബ ഹസ്സന്‍, മാളവിക മേനോന്‍, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് 'കുറുക്കന്‍റെ' നിര്‍മാണം. ജിബു ജേക്കബ്- ഛായാഗ്രഹണം. രഞ്ജന്‍ ഏബ്രഹാം-എഡിറ്റിങ്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം. മനോജ് റാംസിംഗ് ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.