ETV Bharat / entertainment

ചിരിയും സസ്‌പെന്‍സും നിറച്ച് ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ'; ട്രെയിലര്‍ പുറത്ത് - ഏറ്റവും പുതിയ സിനിമ വാര്‍ത്ത

ശ്രീനാഥ് ഭാസിയെ കേന്ദ്രകഥാപാത്രമാക്കി ബിജിത് ബാല സംവിധാനം ചെയ്‌ത ചിത്രമായ 'പടച്ചോനെ ഇങ്ങള് കാത്തോളീ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

sreenath bhasi movie  padachone ingalu katholi  padachone ingalu katholi trailer  bijith bala  sreenath bhasi  grace antony  ann sheethal  latest news today  latest malayalam movie trailer  latest malayalam movie  പടച്ചോനെ ഇങ്ങള് കാത്തോളീ  ബിജിത് ബാലയുടെ ചിത്രം  പടച്ചോനെ ഇങ്ങള് കാത്തോളീയുടെ ടീസര്‍ പുറത്തിറങ്ങി  ശ്രീനാഥ് ഭാസി  ആന്‍ ശീതള്‍  ഗ്രേസ് ആന്‍റണി  ഹരീഷ് കണാരന്‍  സണ്ണി വെയിന്‍  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ചിരിയും സസ്‌പെന്‍സും നിറച്ച് ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ'; ട്രെയിലര്‍ പുറത്ത്
author img

By

Published : Nov 5, 2022, 10:59 PM IST

ശ്രീനാഥ് ഭാസിയെ കേന്ദ്രകഥാപാത്രമാക്കി ബിജിത് ബാല സംവിധാനം ചെയ്‌ത ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. സിനിമയുടെ ട്രെയിലര്‍ യൂടൂബില്‍ പുറത്തിറങ്ങി. ഹാസ്യവും സസ്‌പെന്‍സും ചേര്‍ന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

'ഇല്ല ഇല്ല മരിക്കുന്നില്ല, അതെ മലയാളത്തിൽ ഹാസ്യ സിനിമകള്‍ക്ക് വീണ്ടും ഒരു പുത്തൻ ഉണർവ് നൽകി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ശ്രീനാഥ് ഭാസിയുടെ "പടച്ചോനെ ഇങ്ങള് കാത്തോളീ" ട്രെയിലര്‍ പുറത്തിറങ്ങി' എന്ന കുറിപ്പോടെ സംവിധായകന്‍ ബിജിത് ബാല ടീസര്‍ പങ്കുവച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍, ഗ്രേസ് ആന്‍റണി, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സണ്ണി വെയിന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നു. നവംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ടൈനി ഹാൻഡ്‌സ്‌ പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത് ചിത്രമാണിത്. ഷാൻ റഹ്‍മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ രചന പ്രദീപ് കുമാർ കാവുംതറയാണ്. ഛായാഗ്രഹണം വിഷ്‌ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം അർക്കൻ എസ് കർമ്മ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, വസ്‌ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.