ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രമാണ് 'ആസാദി' (Sreenath Bhasi's upcoming movie). ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി (Azadi first look poster). നവാഗതനായ ജോ ജോർജ് ആണ് സംവിധാനം (Azadi directed by Jo George).
'ആസാദി'യിലൂടെ വാണി വിശ്വനാഥ് മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുകയാണ് (Vani Vishwanath Returns). ഒന്‍പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വെള്ളിത്തിരയിലേയ്‌ക്കുള്ള വാണി വിശ്വനാഥിന്‍റെ മടക്കം (Vani Vishwanath's career break). ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത് (Vani Vishwanath as cop in Azadi).
![Sreenath Bhasi Movie Azadi Azadi Sreenath Bhasi Sreenath Bhasi Movie Azadi first look poster ശ്രീനാഥ് ഭാസി ആസാദി ഫസ്‌റ്റ് ലുക്ക് പുറത്ത് ആസാദി ഫസ്‌റ്റ് ലുക്ക് ആസാദി വാണി വിശ്വനാഥ് Sreenath Bhasi upcoming movie](https://etvbharatimages.akamaized.net/etvbharat/prod-images/15-10-2023/19770945_azadi-first-look.jpg)
ശ്രീനാഥ് ഭാസിയുടെ കരിയറിലെ 50-ാം ചിത്രം കൂടിയാണ് 'ആസാദി' (Sreenath Bhasi's 50th movie). ഉദയനിധി സ്‌റ്റാലിന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മാമന്നനിലെ നായിക രവീണ രവിയാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്കൊപ്പം എത്തുന്നത് (Maamannan actress Raveena Ravi). പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ രവി.
ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'കനകരാജ്യം', 'കുമ്പാരീസ്' എന്നീ സിനിമകളുടെ സംവിധായകൻ സാഗറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റിൽ ക്ര്യൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് നിര്‍മാണം.
സൈജു കുറുപ്പ്, ലാൽ, ടിജി. രവി, രാജേഷ് ശർമ, സാബു ആമി, ബോബൻ സാമുവൽ, അഭിരാം, ജിലു ജോസഫ്, അബിൻ ബിനോ, ആൻ്റണി ഏലൂർ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് (Azadi cast details). ഹരി നാരായണന്‍റെ ഗാനരചനയില്‍ വരുണ്‍ ഉണ്ണിയാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സനീഷ് സ്‌റ്റാൻലി ഛായാഗ്രഹണവും നൗഫൽ അബ്‌ദുള്ള എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിവേക് വിനോദ്, വിഷ്‌ണു, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, കലാസംവിധാനം -സഹസ് ബാല, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്സ് - പിസി വർഗീസ്, സുജിത് അയണിക്കൽ, പ്രൊജക്‌ട് ഡിസൈൻ - സ്‌റ്റീഫൻ വല്യാറ, സ്‌റ്റില്‍സ് - ഷിജിൻ രാജ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ബിസി ക്രിയേറ്റീവ്സ്, പിആർഒ - പി ശിവപ്രസാദ് (Azadi crew members).