ETV Bharat / entertainment

'ശ്രീ മുത്തപ്പ'ന്‍റെ കഥ ബിഗ് സ്‌ക്രീനിലേക്ക്; ഒന്നാംഘട്ട ചിത്രീകരണം പൂർത്തിയായി - new malayalam movies

ശ്രീ മുത്തപ്പന്‍റെ കഥ ബിഗ് സ്‌ക്രീനിലും തെളിയാനൊരുങ്ങുന്നു, ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയായി.

movie  ശ്രീ മുത്തപ്പന്‍റെ കഥ ബിഗ് സ്‌ക്രീനിലേക്ക്  ശ്രീ മുത്തപ്പന്‍റെ കഥ  ശ്രീ മുത്തപ്പൻ കഥ  ശ്രീ മുത്തപ്പൻ  ചന്ദ്രൻ നരിക്കോട്  ഉത്തര മലബാർ  ഉത്തര മലബാറിലെ ശ്രീ മുത്തപ്പൻ  പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര  പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ  പറശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര  പറശിനിക്കടവ് ശ്രീ മുത്തപ്പൻ  പറശിനിക്കടവ്  sree muthappan movie  sree muthappan  Sachu Anish  Chandran Narikode  North Malabar  new malayalam movies  malayalam movies
'ശ്രീ മുത്തപ്പ'ന്‍റെ കഥ ബിഗ് സ്‌ക്രീനിലേക്ക്; ഒന്നാംഘട്ട ചിത്രീകരണം പൂർത്തിയായി
author img

By

Published : Jun 28, 2023, 10:16 AM IST

ഉത്തര മലബാറിലെ ജനങ്ങളുടെ പ്രധാന ആരാധന മൂർത്തിയാണ് 'ശ്രീ മുത്തപ്പൻ'. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായാണ് ശ്രീ മുത്തപ്പൻ കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ശ്രീ മുത്തപ്പന്‍റെ കഥ ബിഗ് സ്‌ക്രീനിലും തെളിയുകയാണ്.

ജോയ് മാത്യു, അശോകൻ, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് ആണ് ശ്രീ മുത്തപ്പൻ' എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഒന്നാം ഘട്ട ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി. ആദ്യമായാണ് മുത്തപ്പന്‍റെ പുരാവൃത്തം വെള്ളിത്തിരയിലേക്ക് പകർത്തപ്പെടുന്നത്.

പ്രതിഥി ഹൗസ് ക്രിയേഷൻസിന്‍റെ ബാനറിൽ സച്ചു അനീഷ് നിർമിക്കുന്ന ഈ ചിത്രത്തിൽ ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, ധീരജ് ബാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇവർക്ക് പുറമെ പുതുമുഖങ്ങളായ കോക്കാടാൻ നാരായണൻ, കൃഷ്‌ണൻ നമ്പ്യാർ, വിനോദ് മൊത്തങ്ങ, ശ്രീഹരി മാടമന, പ്രഭുരാജ്, സുമിത്ര രാജൻ, ഉഷ പയ്യന്നൂർ, അക്ഷയ രാജീവ്, ബേബി പൃഥി രാജീവൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ധീരജ് ബാല, ബിജു കെ ചുഴലി, മുയ്യം രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ രചിച്ചത്. റെജി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രാംകുമാര്‍ ആണ്. മുയ്യം രാജൻ എഴുതിയ വരികൾക്ക് രമേഷ് നാരായൺ സംഗീതം പകരുന്നു.

തിരക്കഥ ഗവേഷണം - പി. പി. ബാലകൃഷ്‌ണ പെരുവണ്ണാന്‍, ആർട്ട് ഡയരക്‌ടർ - മധു വെള്ളാവ്, മേക്കപ്പ് - പീയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ് - വിനോദ് കുമാര്‍, വസ്‌ത്രാലങ്കാരം - ബാലചന്ദ്രൻ പുതുക്കുടി, സ്റ്റില്‍സ് - വിനോദ് പ്ലാത്തോട്ടം, പി. ആര്‍. ഒ - എ. എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ടാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായത്.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വച്ചായിരുന്നു സിനിമയ്‌ക്ക് അണിയറ പ്രവർത്തകർ നേരത്തെ തുടക്കമിട്ടത്. മടപ്പുര സന്നിധാനത്തിൽ വച്ച് നിർമാതാവ് സച്ചു അനീഷ് സംവിധായകൻ ചന്ദ്രൻ നരിക്കോട് എന്നിവർ ചേർന്നാണ് തിരക്കഥയുടെ പകർപ്പ് ഏറ്റുവാങ്ങിയത്. നടൻ ഷെഫ് നളൻ, മുയ്യം രാജൻ, വിനോദ് മൊത്തങ്ങ, പി പി ബാലകൃഷ്‍ണൻ, ക്ഷേത്രം ഭാരവാഹികൾ തുട6ിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കണ്ണൂര്‍ കുന്നത്തൂര്‍ പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്ത് വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ ആണ് സ്വിച്ച് ഓൺ കർമം നിര്‍വഹിച്ചത്.

സുരേഷ് ഗോപി നായകനായി ജെഎസ്കെ: മലയാളത്തിന്‍റെ ആക്ഷൻ കിംഗ് സുരേഷ് ഗോപി Suresh Gopi നായകനായെത്തുന്ന പുതിയ ചിത്രം ജെഎസ്കെ (ജാനകി v/s സ്‌റ്റേറ്റ് ഓഫ് കേരള)യുടെ ടീസർ പുറത്ത്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം നടന്‍ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് 'ജെഎസ്കെ'.

സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

READ MORE: JSK teaser| വക്കീലായി വീണ്ടും സുരേഷ്‌ ഗോപി, ജെഎസ്കെ ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.