തെന്നിന്ത്യൻ താരം സോണിയ അഗർവാൾ വീണ്ടും മലയാളത്തിലേക്ക് (Sonia Agarwal back in Malayalam Cinema). അമന്‍ റാഫി സംവിധാനം ചെയ്യുന്ന 'ബിഹൈൻഡ്' എന്ന ഹൊറർ സസ്‌പെൻസ് ത്രില്ലർ ചിത്രത്തിലൂടെയാണ് ഒരു പതിറ്റാണ്ട് നീണ്ട ഇടവേള അവസാനിപ്പിച്ച് താരം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് (Horror Suspense Thriller Behindd). സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Sonia Agarwal Behindd First Look).
പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു നിർമിക്കുന്ന ഈ ചിത്രത്തിൽ ജിനു ഇ തോമസ് ആണ് നായകൻ. മെറീന മൈക്കിളും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
പ്രേക്ഷകരില്‍ ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Behindd First Look Poster). നിർമാതാവും നടനുമായ വിജയ് ബാബുവിന്‍റെയും ഫ്രൈഡെ ഫിലിംസിന്‍റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരുന്നു പോസ്റ്റർ റിലീസ്. പ്രേക്ഷകരെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന കഥാമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പ് തരുന്നതാണ് പോസ്റ്റർ.
മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു അമ്മയ്‌ക്കും അവരുടെ കുടുംബത്തിനും ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമവും അതിന്‍റെ പ്രത്യാഘാതവുമെല്ലാം ഈ ഹൊറർ സസ്‌പെൻസ് ത്രില്ലർ പറയുന്നു. നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വികെ ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Behindd cast).
സിനിമയുടെ നിർമാതാവായ ഷിജ ജിനു തന്നെയാണ് ബിഹൈൻഡിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സന്ദീപ് ശങ്കർദാസും ടി ഷമീർ മുഹമ്മദും ചേർന്നാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വൈശാഖ് രാജനാണ് എഡിറ്റർ.
ഷിജ ജിനു, ആരിഫ് അൻസാർ, ഇമ്രാൻ ഖാൻ എന്നിവരുടെ വരികൾക്ക് മുരളി അപ്പാടത്തും സണ്ണി മാധവനും ആരിഫ് അൻസാറും ചേർന്നാണ് സംഗീതം പകരുന്നത്. മുരളി അപ്പാടത്താണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലായാണ് ബിഹൈൻഡ് ഷൂട്ടിങ് പൂർത്തിയായത്. നിലവിൽ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗിക്കുകയാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് മന്നലാംകുന്ന്, ആർട്ട് - സുബൈർ സിന്ദഗി, കോസ്റ്റ്യൂം - സജിത്ത് മുക്കം, മേക്കപ്പ് - സിജിൻ, ആക്ഷൻ: ബ്രൂസ്‌ലി രാജേഷ്, കൊറിയോഗ്രാഫർ - കിരൺ ക്രിഷ്, ഡി ഐ - ബിലാൽ റഷീദ് (24 സെവൻ), സൗണ്ട് ഡിസൈൻ - കരുൺ പ്രസദ്, സ്റ്റുഡിയോ - സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വൈശാഖ് എം സുകുമാരൻ, വിഎഫ്എക്‌സ് - ശ്രീനാഥ്, സ്റ്റിൽസ് - ആഞ്ചോ സി രാജൻ, വിദ്യുത് വേണു, പി ആർ ഒ - പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് - ബിസി ക്രിയേറ്റീവ്‌സ്, ഡിസൈൻസ് - മനു ഡാവിഞ്ചി (Behindd crew).